ലൗത്ത്: കൗണ്ടി ലൗത്തിലെ ഡണ്ടാൽക്കിലുണ്ടായ വാഹനാപകടത്തിൽ കൊല്ലപ്പെട്ടത് അഞ്ച് പേർ. മൂന്ന് പേർക്ക് പരിക്കേറ്റു. അപകടം കൗണ്ടിയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിട്ടുണ്ട്.
മൂന്ന് പുരുഷന്മാരും രണ്ട് സ്ത്രീകളും ആണ് മരിച്ചത്. 25 വയസ്സും അതിന് മുകളിൽ പ്രായമുള്ളവരും ആണ് മരിച്ചവർ. മരിച്ച അഞ്ച് പേരും സഞ്ചരിച്ചിരുന്ന വോൾക്ക്സ്വാഗൻ ഗോൾഫ് കാർ ടൊയോട്ട ലാൻഡ് ക്രൂയിസറുമായി കൂട്ടിയിടിക്കുകയായിരുന്നു. ആർഡീ റോഡിൽ ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു സംഭവം ഉണ്ടായത്.
വോൾക്ക്സ്വാഗൻ കാറിൽ ഉണ്ടായിരുന്ന 20 കാരനും രണ്ടാമത്തെ കാറിൽ ഉണ്ടായിരുന്ന രണ്ട് പേരുമാണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്. ഇവരുടെ പരിക്കുകൾ സാരമുള്ളതല്ല.
Discussion about this post

