വിക്ലോ: കൗണ്ടി വിക്ലോയിൽ വയോധിക മുങ്ങിമരിച്ചു. 70 വയസ്സുള്ള സ്ത്രീയ്ക്കാണ് ജീവൻ നഷ്ടമായത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.
ഉച്ചയ്ക്ക് 2 മണിയോടെയാണ് വയോധിക കടലിൽ വീണതായി കോസ്റ്റ്ഗാർഡിന് വിവരം ലഭിച്ചത്. ഉടനെ തന്നെ സംഭവം ഉണ്ടായ മഗെരബെഗ് ബീച്ചിൽ സംഘം എത്തുകയായിരുന്നു. ഗ്രേസ്റ്റോൺസ്, വിക്ലോ യൂണിറ്റുകളിൽ നിന്നുള്ള കോസ്റ്റ്ഗാർഡ് സംഘമാണ് രക്ഷാപ്രവർത്തനത്തിന് എത്തിയത്. ഇവർ നടത്തിയ തിരച്ചിലിൽ വൈകീട്ട് നാല് മണിയോടെയാണ് മൃതദേഹം കണ്ടെത്താൻ കഴിഞ്ഞത്. അതേസമയം ഇവർക്കൊപ്പം അപകടത്തിൽപ്പെട്ട മറ്റൊരാളെ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്.
Discussion about this post

