ഡബ്ലിൻ: അയർലൻഡിൽ സ്നോയും ഐസും നേരത്തെയെത്തുമെന്ന പ്രവചനവുമായി കാലാവസ്ഥാ വകുപ്പ്. അയർലൻഡിൽ നിലവിൽ അന്തരീക്ഷ താപനില താഴുന്ന സാഹചര്യമാണ് ഉള്ളത്. ഇതേ തുടർന്നാണ് ഇക്കുറി ഐസും സ്നോയും നേരത്തെയെത്തുമെന്ന പ്രവചനത്തിൽ കാലാവസ്ഥാ നിരീക്ഷകർ എത്തിയിരിക്കുന്നത്.
സാധാരണയായി ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് രാജ്യത്ത് ഇത്തരത്തിൽ മഞ്ഞ് ഉണ്ടാകാറുള്ളത്. എന്നാൽ ഇത്തവണ ഈ മാസം 19 നോ 20 നോ ആദ്യ സ്നോ ഉണ്ടായേക്കുമെന്നാണ് പ്രവചനം.
Discussion about this post

