ഡബ്ലിൻ: ഭവന പ്രതിസന്ധി പരിഹരിക്കുന്നതിനായി പുതിയ ഭവന പദ്ധതി പ്രഖ്യാപിച്ച് സർക്കാർ. പുതിയ പദ്ധതിയ്ക്ക് പ്രധാനമന്ത്രി മീഹോൾ മാർട്ടിനും ഭവന മന്ത്രി ജെയിംസ് ബ്രൗണും തുടക്കം കുറിച്ചു. ഡെലിവറിംഗ് ഹോംസ്, ബിൽഡിംഗ് കമ്യൂണിറ്റീസ് എന്നാണ് അയർലൻഡിനായി കൊണ്ടുവന്നിരിക്കുന്ന പുതിയ ഭവന പദ്ധതിയുടെ പേര്.
ഇന്നലെ ആയിരുന്നു പദ്ധതി സംബന്ധിച്ച പ്രഖ്യാപനം. 2030 ആകുമ്പോഴേയ്ക്കും അയർലൻഡിൽ 72,000 സോഷ്യൽ ഹൗസിംഗ് യൂണിറ്റുകൾ ഉൾപ്പെടെ മൂന്ന് ലക്ഷം വീടുകൾ നിർമ്മിക്കുകയാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം. ഇതിനായി ഫണ്ടിംഗ് ഉൾപ്പെടെ കാര്യക്ഷമമാക്കിയിട്ടുണ്ട്. ഇൻഫ്രാസ്ട്രക്ചർ ഫണ്ടിനായി 1 ബില്യൺ യൂറോ അനുവദിച്ചിട്ടുണ്ട്. വീടുകളുടെ വിതരണം വേഗത്തിലാക്കാൻ 2.5 ബില്യൺ യൂറോ ലാൻഡ് ഡെവലപ്മെന്റ് ഏജൻസിയ്ക്ക് നൽകും.

