ടിപ്പററി: ടിപ്പററി ഓർത്തഡോക്സ് ഇടവകയുടെ സെന്റ് കുരിയാക്കോസ് ദേവാലയത്തിന്റെ പ്രതിഷ്ഠാ പെരുന്നാളും സഹദാഭക്ത സംഗമവും. ഈ മാസം 22, 23 തിയതികളിലാണ് പരിപാടികൾ നടക്കുക. 2024 സെപ്തംബർ 14 ന് ആയിരുന്നു സ്ഥാപക വികാരിയായിരുന്ന ഫാ. മാത്യു കെ മാത്യു ഉൾപ്പെടെ 7 കുടുംബങ്ങൾ ചേർന്ന് ദേവാലയം സഭയ്ക്ക് വേണ്ടി വാങ്ങിയത്.
കഴിഞ്ഞ വർഷം നവംബർ 22,23 തിയതികളിൽ ആയിരുന്നു അഭി. യുഹാനോൻ മാർ ക്രിസോസ്റ്റോമോസ്, അഭി.എബ്രഹാം മാർ സ്റ്റെഫാനോസ് എന്നീ മെത്രാപ്പോലീത്തമാരുടെ മുഖ്യ കാർമികത്വത്തിൽ ദേവാലയത്തിൽ വിശുദ്ധ കൂദാശ നിർവഹിക്കപ്പെട്ടത്. ഇതിന്റെ തുടർച്ചയായിട്ടാണ് ഇത്തവണത്തെ ആഘോഷം.
Discussion about this post

