ഡബ്ലിൻ: അയർലൻഡ് സർക്കാരിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് മനുഷ്യാവകാശ കമ്മീഷൻ. അഭയാർത്ഥികൾക്ക് ഹൗസിംഗ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉറപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധിയ്ക്കെതിരെയാണ് കമ്മീഷൻ സുപ്രീംകോടതിയെ സമീപിച്ചത്. ഹർജി ഉടൻ തന്നെ സുപ്രീംകോടതി പരിഗണിക്കും.
കഴിഞ്ഞ വർഷം ജൂലൈയിൽ ആണ് അപ്പീൽ കോടതി വിധി ഹൈക്കോടതി റദ്ദാക്കിയത്. ഇതിന് പിന്നാലെ അപ്പീൽ നൽകുന്നതിനായി കമ്മീഷൻ ജഡ്ജിമാരുടെ അനുമതി തേടുകയായിരുന്നു. മൂന്ന് ജഡ്ജിമാരുടെ പാനൽ അനുമതി നൽകിയതിന് പിന്നാലെയാണ് വിധിയ്ക്കെതിരെ കമ്മീഷൻ സുപ്രീംകോടതിയെ സമീപിച്ചത്.
Discussion about this post

