കോർക്ക്: കൗണ്ടി കോർക്കിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി അറസ്റ്റിൽ. 30 വയസ്സുള്ള യുവാവിന്റെ മരണത്തിൽ 50 കാരനാണ് അറസ്റ്റിലായത്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
ഇന്ന് പുലർച്ചെ 4.30 ഓടെയാണ് ഹോളിവില്ലേയിലെ വീട്ടിൽ യുവാവിന് നേരെ ആക്രമണം ഉണ്ടായത്. 50 കാരൻ യുവാവിനെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നുവെന്നാണ് വിവരം. ഉടനെ പോലീസ് ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
Discussion about this post

