ഡബ്ലിൻ: കൗണ്ടി മീത്തിലെ ബീച്ചിന് പിന്നാലെ ഡബ്ലിനിലെ ബീച്ചിലും വിഷച്ചെടിയുടെ സാന്നിദ്ധ്യം. ഇതേ തുടർന്ന് പൊതുജനങ്ങൾക്കായി അധികൃതർ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.വളരെ വിഷാംശമുള്ള ഹെംലോക്ക് വാട്ടർ ഡ്രോപ്പ്വോർട്ടിന്റെ തന്നെ സാന്നിദ്ധ്യമാണ് ഇവിടെയും കണ്ടെത്തിയിരിക്കുന്നത്.
വടക്കൻ ഡബ്ലിനിലെ ബുൾ ഐലൻഡിലെ ഡോളിമൗണ്ട് ബീച്ചിലാണ് ചെടി ഒഴുകി എത്തിയിരിക്കുന്നത്. ഈ ചെടിയുടെ വേരുകളിൽ വിഷാംശം ഉണ്ട്. അതിനാൽ ഇവ കയ്യിലെടുക്കരുതെന്നും അധികൃതർ നിർദ്ദേശിച്ചു.
Discussion about this post

