ലിമെറിക്ക്: ലിമെറിക്കിലെ ഇസ്ലാമിക് കൾച്ചറൽ സെന്ററിൽ തീപിടിത്തം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ പുലർച്ചെ 1.30 ഓടെയായിരുന്നു സംഭവം. ഡോറഡോയ്ലിൽ ആണ് ഇസ്ലാമിക് കൾച്ചറൽ സെന്റർ സ്ഥിതി ചെയ്യുന്നത്.
കരുതിക്കൂട്ടിയുള്ള ആക്രമണമാണ് ഉണ്ടായത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ശുചിമുറിയിൽ നിന്നാണ് മറ്റ് ഭാഗങ്ങളിലേക്ക് തീ പടർന്നിരിക്കുന്നത്. പള്ളിയിലേക്ക് എത്തിയ ഒരു പുരുഷൻ ജനാലയിലൂടെ പെട്രോൾ ബോംബ് എറിയുകയായിരുന്നുവെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. സംഭവത്തിൽ ആർക്കും പരിക്കില്ല.
Discussion about this post

