ഡബ്ലിൻ: അയർലൻഡിൽ അന്തരീക്ഷ താപനില കുറയുന്നു. ഇതേ തുടർന്ന് രാജ്യവ്യാപകമായി യെല്ലോ വാണിംഗ് ഏർപ്പെടുത്തി. മൈനസ് നാല് ഡിഗ്രിയിലേക്ക് താപനില കുറയുമെന്നാണ് പ്രവചനം.
കനത്ത മഞ്ഞ് വീഴ്ചയും ഐസും അനുഭവപ്പെടുമെന്നാണ് പ്രവചനം. ഇത് യാത്രാ തടസ്സം ഉൾപ്പെടെ ഉണ്ടാക്കിയേക്കാം. അതിനാൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദ്ദേശം നൽകി. ഇന്നാണ് യെല്ലോ വാണിംഗ് ഏർപ്പെടുത്തിയത്.
Discussion about this post

