ഡബ്ലിൻ: അയർലൻഡിൽ ഇന്ന് അതിശക്തമായ മഴ ലഭിക്കുമെന്ന് വ്യക്തമാക്കി മെറ്റ് ഐറാൻ. ഇതേ തുടർന്ന് രണ്ട് കൗണ്ടികളിൽ യെല്ലോ വാണിംഗ് പുറപ്പെടുവിച്ചു. ഡബ്ലിൻ, വിക്ലോ എന്നീ കൗണ്ടികളിലാണ് ഇന്ന് യെല്ലോ വാണിംഗ് ഉള്ളത്. ഇതേസമയം രാജ്യവ്യാപകമായി യെല്ലോ ഐസ് വാണിംഗും ഏർപ്പെടുത്തിയിട്ടുണ്ട്. ഇരു കൗണ്ടികളിലും പ്രളയ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്.
ഇന്നും തുടർന്നുള്ള രണ്ട് ദിവസങ്ങളിലും അന്തരീക്ഷ താപനില ഗണ്യമായി കുറയുമെന്നാണ് വിവരം. ഇന്ന് ഉച്ചവരെയാണ് മഴയെ തുടർന്നുള്ള യെല്ലോ വാണിംഗ് നിലനിൽക്കുക. ഇന്ന് അന്തരീക്ഷ താപനില 1 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നേക്കാം. ഇന്ന് രാത്രി 9 മണി മുതൽ നാളെ 10 മണിവരെയാണ് ഐസ് യെല്ലോ വാണിംഗ് ഉള്ളത്.
Discussion about this post

