ഡബ്ലിൻ: അയർലൻഡിൽ നോറോവൈറസ് വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ ഓരാഴ്ചയ്ക്കിടെ കേസുകളിൽ 50 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളത്. ഫെബ്രുവരി ഏഴ് വരെ 86 കേസുകൾ റിപ്പോർട്ട് ചെയ്തു. അതിന് മുൻപുള്ള ആഴ്ച ഇത് 56 ആയിരുന്നു. ഒരാഴ്ച കൊണ്ട് 54 ശതമാനത്തിന്റെ വർധനവാണ് കേസുകളിൽ ഉണ്ടായത്.
രോഗികളുടെ എണ്ണം വർധിക്കുന്ന പശ്ചാത്തലത്തിൽ എച്ച്എസ്ഇ പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ലക്ഷണങ്ങളെ കരുതിയിരിക്കണം. ലക്ഷണങ്ങൾ പ്രകടമായാൽ ഉടനെ വൈദ്യസഹായം തേടണമെന്നും അധികൃതർ നിർദ്ദേശിച്ചു. വിന്റർ വോമിറ്റിംഗ് ബഗ് എന്നും അറിയപ്പെടുന്ന നോറോവൈറസ് ശൈത്യകാലത്ത് അയർലൻഡിൽ വ്യാപിക്കാറുണ്ട്.
Discussion about this post

