ഡബ്ലിൻ: ഐറിഷ് റെയിലിൽ ഡ്രൈവർമാർക്ക് അവസരം. ഇതിനായുള്ള റിക്രൂട്ട്മെന്റ് ക്യാമ്പയ്നിന് ഐറിഷ് റെയിൽ തുടക്കം കുറിച്ചു. ഇന്റർസിറ്റി, കമ്യൂട്ടർ ട്രെയിനുകൾക്കാണ് പുതിയ ഡ്രൈവർമാരെ തേടുന്നത്. പുതിയ പദ്ധതിയുടെ പശ്ചാത്തലത്തിൽ കൂടിയാണ് റിക്രൂട്ട്മെന്റ് എന്നത് ശ്രദ്ധേയമാണ്.
സ്ത്രീകൾക്ക് ഉൾപ്പെടെയാണ് അവസരം ഉള്ളത്. യോഗ്യതയുള്ളവർ എത്രയും വേഗം തന്നെ അപേക്ഷിക്കണമെന്ന് അധികൃതർ അറിയിച്ചു. https://www.irishrail.ie/en-ie/about-us/company-information/career-opportunities-at-iarnrod-eireann എന്ന ലിങ്ക് മുഖാന്തിരം അപേക്ഷകൾ സമർപ്പിക്കാം.
Discussion about this post

