Author: sreejithakvijayan

ഡബ്ലിൻ: കനോലിയ്ക്കും ദി പോയിന്റിനുമിടയിലെ ലുവാസ് റെഡ് ലൈൻ സർവ്വീസ് പുനരാരംഭിക്കാൻ വൈകും. ഏതാനും ആഴ്ചകൾ കൂടി ഈ ലൈൻ അടച്ചിടേണ്ടിവരുമെന്നാണ് അധികൃതർ നൽകുന്ന വിവരം. ജോർജ്‌സ് ഡോക്ലാൻഡ്‌സ് പാലത്തിലെ തീപിടിത്തം ലൈനിൽ സാരമായ നാശനഷ്ടം ഉണ്ടാക്കിയിട്ടുണ്ട്. ഇത് ഉടൻ പരിഹരിക്കാൻ കഴിയില്ലെന്നാണ് ലുവാസ് ഓപ്പറേറ്ററായ ട്രാൻസ്‌ഡേവ് വ്യക്തമാക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു പാലത്തിൽ തീപിടിത്തം ഉണ്ടായത്. നിലവിൽ പാലത്തിൽ ട്രാൻസ്‌പോർട്ട് ഇൻഫ്രാസ്ട്രക്ചർ അയർലൻഡിൽ നിന്നുള്ള എൻജിനീയർമാരുടെ സംഘം വിശദമായ പരിശോധന നടത്തിവരികയാണ്. ഈ പരിശോധനകൾ പൂർത്തിയാക്കി പാലത്തിന്റെ സുരക്ഷ ഉറപ്പുവരുത്താതെ സർവ്വീസുകൾ പുനരാരംഭിക്കാൻ കഴിയില്ലെന്നാണ് വിദഗ്ധസംഘം അഭിപ്രായപ്പെടുന്നത്. കനോലിയ്ക്കും ദി പോയിന്റിനും ഇടയിലുള്ള സർവ്വീസ് പുനരാരംഭിക്കുന്നത് വരെ ലുവാസ് റെഡ് ലൈൻ സർവ്വീസ് താലയ്ക്കും കനോലിയ്ക്കും ഇടയിൽ മാത്രമായി ചുരുങ്ങും. ലുവാവ് ടിക്കറ്റുകൾ ഡബ്ലിൻ ബസ് സർവ്വീസുകളിൽ പ്രയോജനപ്പെടുത്താം.

Read More

ഡബ്ലിൻ: അയർലൻഡിൽ തൊഴിലാളികളുടെ എണ്ണം വർദ്ധിച്ചു. ചരിത്രത്തിൽ ആദ്യമായി രാജ്യത്ത് തൊഴിലാളികളുടെ എണ്ണം 2.8 ദശലക്ഷം കവിഞ്ഞു. സെൻട്രൽ സ്റ്റാറ്റിസ്റ്റിക് ഓഫീസിന്റെ ഏറ്റവും പുതിയ ലേബർ ഫോഴ്‌സ് സർവ്വേ പ്രകാരം ഈ വർഷം രണ്ടാം പാദത്തിൽ തൊഴിലാളികളുടെ എണ്ണത്തിൽ 2.3 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. രാജ്യത്ത് പുതിയ 63,900 തൊഴിലാളികൾ ഉണ്ടായി. ഇതോടെയാണ് ആകെ തൊഴിലാളികളുടെ എണ്ണം 2.82 ദശലക്ഷമെന്ന സംഖ്യ കടന്നത്. എന്നാൽ ഇതിൽ 49,200 പേർ കുടിയേറ്റ തൊഴിലാളികൾ ആണ്. രാജ്യത്ത് തൊഴിലാളികളുടെ ആവശ്യം വർദ്ധിച്ചതാണ് കുടിയേറ്റക്കാർക്ക് കൂടുതൽ തൊഴിൽ നൽകാൻ പ്രേരണയായത്. അയർലൻഡിലെ തൊഴിൽ സമയവും വർദ്ധിച്ചിട്ടുണ്ട്. ആഴ്ചയിൽ ജോലി ചെയ്യുന്ന മണിക്കൂറുകളുടെ എണ്ണം 1.6 ദശലക്ഷം വർദ്ധിച്ച് 88.9 ദശലക്ഷമായി. താമസ, ഭക്ഷണ സേവന പ്രവർത്തനങ്ങൾ, ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ എന്നീ മേഖലകളിൽ ഓരോന്നിലും 3 ലക്ഷം മണിക്കൂർ കുറവ് രേഖപ്പെടുത്തി.

Read More

ഡബ്ലിൻ: ഡബ്ലിനിൽ വൻ ലഹരി വേട്ട. 1.1 മില്യൺ യൂറോ വിലവരുന്ന ലഹരി വസ്തുക്കൾ പിടികൂടി. താലയിൽ ഇന്നലെയോടെയായിരുന്നു സംഭവം. സംഭവത്തിൽ രണ്ട് പേരെ ഗാർഡ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഓപ്പറേഷൻ ടാരയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇത്രയും വലിയ ലഹരി ശേഖരം പിടിച്ചെടുത്തത്. ഗാർഡ നാഷണൽ ഡ്രഗ്‌സും ഓർഗനൈസ്ഡ് ക്രൈം ബ്യൂറോയും സംയുക്തമായിട്ടായിരുന്നു പരിശോധന. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രദേശത്തെ വീടുകളിൽ ആയിരുന്നു പരിശോധന നടത്തിയത്. 57 കിലോ കഞ്ചാവ്, ഹെറോയിൻ, ആംഫെറ്റാമിൻ എന്നിവയാണ് പിടിച്ചെടുത്തത്. ഇവയ്ക്ക് ഏകദേശം 1.1 മില്യൺ യൂറോ വിലവരുമെന്നാണ് ഗാർഡയുടെ നിഗമനം. ഇവയുടെ യഥാർത്ഥ മൂല്യം പരിശോധിച്ചുവരികയാണ്. സംഭവവുമായി ബന്ധപ്പെട്ട് 50 ഉം 20 വയസ്സുള്ള പുരുഷന്മാരാണ് അറസ്റ്റിലായിട്ടുള്ളത്.

Read More

വിക്ലോ: ബ്രേയിലെ ഓണാഘോഷ പരിപാടികൾ ഈ മാസം 30 ന് (ശനിയാഴ്ച). വുഡ്ബ്രൂക്ക് കോളേജിലെ ഇൻഡോർ ഓഡിറ്റോറിയത്തിലാണ് ആഘോഷ പരിപാടികൾ നടക്കുക. വിക്ലോയിലെയും സൗത്ത് ഡബ്ലിനിലെയും മലയാളികളാണ് ഓണാഘോഷ പരിപാടിയിൽ ഒത്തുചേരുക. തുമ്പപ്പൂ 25 എന്ന പേരിലാണ് ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. വിവിധ കലാപരിപാടികളും വിനോദപരിപാടികളും ആഘോഷത്തിന്റെ ഭാഗമായി നടക്കും. ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കിയിട്ടുണ്ട്. സിൽവർ കിച്ചൻ ആണ് ഇക്കുറി ഓണ വിരുന്ന് ഒരുക്കുന്നത്. പ്രമുഖ വയലിനിസ്റ്റ് സൂരജ്, യുവ ഡിജെAI, പ്രമുഖ ഗായകൻ നിഖിൽ എന്നിവർ ചേർന്നൊരുക്കുന്ന സംഗീത പരിപാടിയും സംഘടിപ്പിക്കുന്നുണ്ട്. തുമ്പപ്പൂ ഓണാഘോഷത്തിന്റെ ടിക്കറ്റുകൾ ഓൺലൈൻ ആയി സ്വന്തമാക്കാം. ഈ മാസം 28 വരെ മാത്രമേ ടിക്കറ്റുകൾ ലഭിക്കുകയുള്ളൂവെന്ന് സംഘാടകർ പറഞ്ഞു. വിശദ വിവരങ്ങൾക്കായി ബിജോ വർഗീസ് -0873124724, കിസാൻ തോമസ് -0876288906, സണ്ണി കൊച്ചുചിറ -0874198515, ജസ്റ്റിൻ ചാക്കോ -0872671587, റിസൺ ചുങ്കത്ത് -0876666135. എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Read More

ഡബ്ലിൻ: വിവിധ രാജ്യങ്ങളിലെ കലയുടെയും സംസ്‌കാരത്തിന്റെയും സംഗമ വേദിയായി ഡബ്ലിൻ. അതുല്യപ്രതിഭകൾ അണിനിരക്കുന്ന ഇന്റർനാഷണൽ ഫെസ്റ്റ് 2025 ഇന്ന് നടക്കും. എൻ 11 ലെ കാബിന്റീലിയിലെ കിൽബോഗെട്ട് പാർക്കിൽ ഇന്ന് ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം 6 വരെയാണ് ഫെസ്റ്റ് നടക്കുക. ഇന്ത്യയുൾപ്പെടെയുള്ള 15 രാജ്യങ്ങളിൽ നിന്നുള്ള പ്രതിഭകൾ പരിപാടിയിൽ എത്തിച്ചേരും. സോഷ്യൽ സ്‌പേസ് ഇന്ത്യൻ കമ്യൂണിറ്റിയുടെ നേതൃത്വത്തിലാണ് ഫെസ്റ്റ് അരങ്ങേറുന്നത്. വിവിധ കാലാ-സാംസ്‌കാരിക പരിപാടികൾക്ക് ആഗോള രുചികൾ വിളമ്പുന്ന ഭക്ഷണ സ്റ്റാളുകളും, ഫാഷൻ കോണ്ടസ്റ്റ് മത്സരവും ഉണ്ടാകും. കാർണിവൽ റൈഡുകൾ, ഗെയിമുകൾ എന്നിവയും മേളയിൽ സംഘടിപ്പിക്കുന്നുണ്ട്. അയർലൻഡ്, ഇന്ത്യ, ജോർജിയ, ബ്രസീൽ, ചിലി, ഇന്തോനേഷ്യ, ചൈന, സ്‌പെയിൻ, ലിത്വാനിയ, പെറു, മലേഷ്യ, കൊറിയ, പോളണ്ട് തുടങ്ങി നിരവധി രാജ്യങ്ങളിൽ നിന്നുള്ള പ്രതിഭകൾ ഫെസ്റ്റിനുണ്ടാകും. ഫെസ്റ്റ് ആസ്വദിക്കുന്നതിനുള്ള പ്രവേശനം സൗജന്യമാണ്.

Read More

ബെൽഫാസ്റ്റ്: വെസ്റ്റ് ബെൽഫാസ്റ്റിലെ ഫ്‌ളാറ്റ് കോംപ്ലക്‌സിൽ വൻ തീപിടിത്തം ഉണ്ടായി. ഇന്നലെ വൈകീട്ട് ഏഴരയോടെയായിരുന്നു സംഭവം. നാലോളം ഫയർ എൻജിനുകൾ എത്തി ഏറെ പാടുപെട്ടാണ് തീ അണച്ചത്. സംഭവത്തിൽ ഗാർഡ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്റ്റുവർട്ട്സ്ടൗൺ റോഡിലെ ഫ്‌ലാറ്റ് കോംപ്ലക്‌സിൽ ആയിരുന്നു സംഭവം. തീപിടിത്തത്തിൽ ആർക്കും പരിക്കില്ലെങ്കിലും വലിയ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. എട്ട് മണിയോടെ ആരംഭിച്ച തീ അണയ്ക്കൽ പ്രവർത്തനങ്ങൾ രാത്രി വൈകിയും തുടർന്നു. സംഭവത്തിന് പിന്നാലെ സ്റ്റുവർട്ട്സ്ടൗൺ റോഡും അടച്ചു.

Read More

ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ പുരുഷനെ വെടിവച്ചും കാറിടിപ്പിച്ചും കൊലപ്പെടുത്താൻ ശ്രമം. ഇന്നലെ വൈകീട്ട് ആറരയോടെയായിരുന്നു നഗരത്തെ നടുക്കിയ സംഭവം ഉണ്ടായത്. ആക്രമണത്തിൽ സാരമായി പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കിൽക്കൂളിൽ ആയിരുന്നു സംഭവം. വെടിയേറ്റ് പരിക്കേൽപ്പിച്ച ശേഷം ഇയാളെ കാറിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിന്റെ ദൃക്‌സാക്ഷികളോടും സംഭവത്തിന്റെ ദൃശ്യങ്ങൾ കൈവശം ഉള്ളവരോടും എത്രയും വേഗം ഗാർഡ സ്‌റ്റേഷനുമായി ബന്ധപ്പെടണമെന്ന് പോലീസ് നിർദ്ദേശിച്ചു.

Read More

ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ യുവാവ് കുത്തേറ്റ് മരിച്ചു. ഡൺമുറിയിലെ മൾബറി പാർക്ക് പ്രദേശത്തായിരുന്നു സംഭവം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊല്ലപ്പെട്ടയാൾക്ക് 30 വയസ്സ് പ്രായം തോന്നിക്കും. ഇന്നലെ രാത്രി 8 മണിയോടെയായിരുന്നു സംഭവം എന്നാണ് പോലീസ് അറിയിക്കുന്നത്. 8.15 ഓടെയാണ് പോലീസിന് ഇത് സംബന്ധിച്ച വിവരം ലഭിച്ചത്. ഉടനെ സംഭവസ്ഥലത്ത് എത്തി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ അപ്പോഴേയ്ക്കും അദ്ദേഹം മരിച്ചു. സംഭവത്തിൽ 30 വയസ്സുള്ള ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Read More

ഡബ്ലിൻ: ഫാർമസ്യൂട്ടിക്കൽ ഇറക്കുമതിയ്ക്ക് 15 ശതമാനം താരിഫ്  നിശ്ചയിച്ചുകൊണ്ടുള്ള യുഎസ്- ഇയു കരാറിൽ ധാരണ. സംയുക്ത പ്രസ്താവനയിലൂടെയാണ് അമേരിക്കയും യൂറോപ്യൻ യൂണിയനും ഇക്കാര്യം അറിയിച്ചത്. അയർലൻഡിനെ സംബന്ധിച്ച് ഏറെ ആശ്വാസം നൽകുന്നതാണ് പുതിയ കരാർ. മാസങ്ങൾ നീണ്ട അനിശ്ചിതത്വമാണ് കരാറിൽ ധാരണയായതോടെ അവസാനിച്ചിരിക്കുന്നത്. ട്രംപിന്റെ താരിഫ് പ്രഖ്യാപനത്തിന് പിന്നാലെ ഏതാനും മാസങ്ങളായി കരാർ സംബന്ധിച്ചുള്ള ചർച്ചകൾ നടക്കുന്നുണ്ടായിരുന്നു. യൂറോപ്യൻ രാജ്യങ്ങൾക്ക് മേൽ 250 ശതമാനം വരെ നികുതി ചുമത്തുമെന്ന് ആയിരുന്നു നേരത്തെ ട്രംപിന്റെ പരാമർശം. ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങൾക്ക് പുറമേ കാറുകൾ, സെമികണ്ടക്ടർ, ലംബർ എന്നിവയ്ക്കും 15 ശതമാനമായിരിക്കും താരിഫ്. യുഎസ്- ഇയു വ്യാപാര കരാറിനെ പ്രധാനമന്ത്രി മീഹോൾ മാർട്ടിനും ഉപപ്രധാനമന്ത്രി സൈമൺ ഹാരിസും സ്വാഗതം ചെയ്തിട്ടുണ്ട്.

Read More

കിൽഡെയർ: കിൽഡെയറിലെ ന്യൂബ്രിഡ്ജിൽ കുറഞ്ഞ വിലയ്ക്ക് വീട് ലഭ്യമാക്കുന്ന പദ്ധതിയിലേക്ക് ഇപ്പോൾ മുതൽ അപേക്ഷിക്കാം. ഇതിനായുള്ള ആപ്ലിക്കേഷൻ പോർട്ടൽ ബുധനാഴ്ച തുറന്നു. അടുത്ത മാസം 11 ആണ് അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തിയതി. 11 ന് ഉച്ചയ്ക്ക് 12 മണിവരെ ആവശ്യക്കാർക്ക് അപേക്ഷകൾ സമർപ്പിക്കാം. ആളുകൾക്ക് കുറഞ്ഞ വിലയ്ക്ക് വീട് ലഭ്യമാക്കുക ലക്ഷ്യമിട്ടാണ് കിൽഡെയർ കൗണ്ടി കൗൺസിൽ പുതിയ അഫോർഡബിൾ ഹൗസിഗ് പദ്ധതി ആരംഭിച്ചത്. ഭവന പ്രതിസന്ധി പരിഹരിക്കുകയും കൗൺസിലിന്റെ ലക്ഷ്യമാണ്. ഡിആൻപി കൺസ്ട്രക്ഷൻ ലിമിറ്റഡുമായി സഹകരിച്ചാണ് കൗൺസിൽ പദ്ധതി നടപ്പിലാക്കുന്നത്. സ്വീകരിക്കുന്ന അപേക്ഷകൾ വിശദമായി പരിശോധിക്കും. ഇതിന് ശേഷം ഈ വർഷം ഡിസംബർ മുതൽ അടുത്ത വർഷം ജനുവരിയ്ക്കുള്ളിൽ പുതിയ വീടുകൾ വിതരണം ചെയ്യും. ടു-ത്രീ ബെഡ് റൂമുകളുള്ള ഓൺ ഡോർ അപ്പാർട്ടുമെന്റുകളും ത്രീ ബെഡ് റൂമുകളുള്ള ഓൺ ഡോർ ഡ്യൂപ്ലെക്‌സുകളുമുൾപ്പടെ അടങ്ങുന്ന ആറ് പുതിയ വീടുകളാണ് പദ്ധതിയിലുള്ളത്.

Read More