ബെൽഫാസ്റ്റ്: വെസ്റ്റ് ബെൽഫാസ്റ്റിലെ ഫ്ളാറ്റ് കോംപ്ലക്സിൽ വൻ തീപിടിത്തം ഉണ്ടായി. ഇന്നലെ വൈകീട്ട് ഏഴരയോടെയായിരുന്നു സംഭവം. നാലോളം ഫയർ എൻജിനുകൾ എത്തി ഏറെ പാടുപെട്ടാണ് തീ അണച്ചത്. സംഭവത്തിൽ ഗാർഡ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സ്റ്റുവർട്ട്സ്ടൗൺ റോഡിലെ ഫ്ലാറ്റ് കോംപ്ലക്സിൽ ആയിരുന്നു സംഭവം. തീപിടിത്തത്തിൽ ആർക്കും പരിക്കില്ലെങ്കിലും വലിയ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. എട്ട് മണിയോടെ ആരംഭിച്ച തീ അണയ്ക്കൽ പ്രവർത്തനങ്ങൾ രാത്രി വൈകിയും തുടർന്നു. സംഭവത്തിന് പിന്നാലെ
സ്റ്റുവർട്ട്സ്ടൗൺ റോഡും അടച്ചു.
Discussion about this post

