ഡബ്ലിൻ: വിവിധ രാജ്യങ്ങളിലെ കലയുടെയും സംസ്കാരത്തിന്റെയും സംഗമ വേദിയായി ഡബ്ലിൻ. അതുല്യപ്രതിഭകൾ അണിനിരക്കുന്ന ഇന്റർനാഷണൽ ഫെസ്റ്റ് 2025 ഇന്ന് നടക്കും. എൻ 11 ലെ കാബിന്റീലിയിലെ കിൽബോഗെട്ട് പാർക്കിൽ ഇന്ന് ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം 6 വരെയാണ് ഫെസ്റ്റ് നടക്കുക. ഇന്ത്യയുൾപ്പെടെയുള്ള 15 രാജ്യങ്ങളിൽ നിന്നുള്ള പ്രതിഭകൾ പരിപാടിയിൽ എത്തിച്ചേരും.
സോഷ്യൽ സ്പേസ് ഇന്ത്യൻ കമ്യൂണിറ്റിയുടെ നേതൃത്വത്തിലാണ് ഫെസ്റ്റ് അരങ്ങേറുന്നത്. വിവിധ കാലാ-സാംസ്കാരിക പരിപാടികൾക്ക് ആഗോള രുചികൾ വിളമ്പുന്ന ഭക്ഷണ സ്റ്റാളുകളും, ഫാഷൻ കോണ്ടസ്റ്റ് മത്സരവും ഉണ്ടാകും. കാർണിവൽ റൈഡുകൾ, ഗെയിമുകൾ എന്നിവയും മേളയിൽ സംഘടിപ്പിക്കുന്നുണ്ട്.
അയർലൻഡ്, ഇന്ത്യ, ജോർജിയ, ബ്രസീൽ, ചിലി, ഇന്തോനേഷ്യ, ചൈന, സ്പെയിൻ, ലിത്വാനിയ, പെറു, മലേഷ്യ, കൊറിയ, പോളണ്ട് തുടങ്ങി നിരവധി രാജ്യങ്ങളിൽ നിന്നുള്ള പ്രതിഭകൾ ഫെസ്റ്റിനുണ്ടാകും. ഫെസ്റ്റ് ആസ്വദിക്കുന്നതിനുള്ള പ്രവേശനം സൗജന്യമാണ്.

