ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ പുരുഷനെ വെടിവച്ചും കാറിടിപ്പിച്ചും കൊലപ്പെടുത്താൻ ശ്രമം. ഇന്നലെ വൈകീട്ട് ആറരയോടെയായിരുന്നു നഗരത്തെ നടുക്കിയ സംഭവം ഉണ്ടായത്. ആക്രമണത്തിൽ സാരമായി പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കിൽക്കൂളിൽ ആയിരുന്നു സംഭവം. വെടിയേറ്റ് പരിക്കേൽപ്പിച്ച ശേഷം ഇയാളെ കാറിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിന്റെ ദൃക്സാക്ഷികളോടും സംഭവത്തിന്റെ ദൃശ്യങ്ങൾ കൈവശം ഉള്ളവരോടും എത്രയും വേഗം ഗാർഡ സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് പോലീസ് നിർദ്ദേശിച്ചു.
Discussion about this post

