ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ വീണ്ടും ബ്ലൂടങ്ക് രോഗബാധ സ്ഥിരീകരിച്ചു. കൗണ്ടി ഡൗണിലെ ഫാമിലാണ് രോഗബാധ കണ്ടെത്തിയത്. ഇതിന് പിന്നാലെ ഫാമിന് ചുറ്റുമുള്ള മേഖലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
കൃഷിവകുപ്പാണ് ഇക്കാര്യം അറിയിച്ചത്. ഇന്നലെ വൈകീട്ടോടെയായിരുന്നു രോഗബാധ കണ്ടെത്തിയത്. ഇതുവരെ നാല് തവണ മേഖലയിൽ ബ്ലൂടങ്ക് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ബംഗോറിലെ ഫാമിൽ ആയിരുന്നു ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്.
Discussion about this post

