വിക്ലോ: ബ്രേയിലെ ഓണാഘോഷ പരിപാടികൾ ഈ മാസം 30 ന് (ശനിയാഴ്ച). വുഡ്ബ്രൂക്ക് കോളേജിലെ ഇൻഡോർ ഓഡിറ്റോറിയത്തിലാണ് ആഘോഷ പരിപാടികൾ നടക്കുക. വിക്ലോയിലെയും സൗത്ത് ഡബ്ലിനിലെയും മലയാളികളാണ് ഓണാഘോഷ പരിപാടിയിൽ ഒത്തുചേരുക.
തുമ്പപ്പൂ 25 എന്ന പേരിലാണ് ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. വിവിധ കലാപരിപാടികളും വിനോദപരിപാടികളും ആഘോഷത്തിന്റെ ഭാഗമായി നടക്കും. ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കിയിട്ടുണ്ട്. സിൽവർ കിച്ചൻ ആണ് ഇക്കുറി ഓണ വിരുന്ന് ഒരുക്കുന്നത്.
പ്രമുഖ വയലിനിസ്റ്റ് സൂരജ്, യുവ ഡിജെAI, പ്രമുഖ ഗായകൻ നിഖിൽ എന്നിവർ ചേർന്നൊരുക്കുന്ന സംഗീത പരിപാടിയും സംഘടിപ്പിക്കുന്നുണ്ട്. തുമ്പപ്പൂ ഓണാഘോഷത്തിന്റെ ടിക്കറ്റുകൾ ഓൺലൈൻ ആയി സ്വന്തമാക്കാം. ഈ മാസം 28 വരെ മാത്രമേ ടിക്കറ്റുകൾ ലഭിക്കുകയുള്ളൂവെന്ന് സംഘാടകർ പറഞ്ഞു. വിശദ വിവരങ്ങൾക്കായി
ബിജോ വർഗീസ് -0873124724, കിസാൻ തോമസ് -0876288906, സണ്ണി കൊച്ചുചിറ -0874198515, ജസ്റ്റിൻ ചാക്കോ -0872671587, റിസൺ ചുങ്കത്ത് -0876666135. എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

