ഡബ്ലിൻ: ഡബ്ലിനിൽ വൻ ലഹരി വേട്ട. 1.1 മില്യൺ യൂറോ വിലവരുന്ന ലഹരി വസ്തുക്കൾ പിടികൂടി. താലയിൽ ഇന്നലെയോടെയായിരുന്നു സംഭവം. സംഭവത്തിൽ രണ്ട് പേരെ ഗാർഡ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഓപ്പറേഷൻ ടാരയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇത്രയും വലിയ ലഹരി ശേഖരം പിടിച്ചെടുത്തത്. ഗാർഡ നാഷണൽ ഡ്രഗ്സും ഓർഗനൈസ്ഡ് ക്രൈം ബ്യൂറോയും സംയുക്തമായിട്ടായിരുന്നു പരിശോധന. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രദേശത്തെ വീടുകളിൽ ആയിരുന്നു പരിശോധന നടത്തിയത്.
57 കിലോ കഞ്ചാവ്, ഹെറോയിൻ, ആംഫെറ്റാമിൻ എന്നിവയാണ് പിടിച്ചെടുത്തത്. ഇവയ്ക്ക് ഏകദേശം 1.1 മില്യൺ യൂറോ വിലവരുമെന്നാണ് ഗാർഡയുടെ നിഗമനം. ഇവയുടെ യഥാർത്ഥ മൂല്യം പരിശോധിച്ചുവരികയാണ്. സംഭവവുമായി ബന്ധപ്പെട്ട് 50 ഉം 20 വയസ്സുള്ള പുരുഷന്മാരാണ് അറസ്റ്റിലായിട്ടുള്ളത്.

