Author: sreejithakvijayan

വെസ്‌ക്‌ഫോർഡ്: കൗണ്ടി വെക്‌സ്‌ഫോർഡിലെ റോസ്ലെയർ യൂറോപോർട്ടിൽ കഞ്ചാവ് പിടിച്ചെടുത്തു. 150.6 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. സംഭവത്തിൽ ഗാർഡ വിശദമായ അന്വേഷണം ആരംഭിച്ചു. ഹെർബൽ കഞ്ചാവാണ് കണ്ടെടുത്തത്. തീരത്തേയ്ക്കെത്തിയ  ട്രക്കിൽ നടത്തിയ പരിശോധനയിൽ ആയിരുന്നു കഞ്ചാവ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത ലഹരി വസ്തുക്കൾക്ക് വിപണിയിൽ 30,12,000 യൂറോ വിലവരുമെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ 50 വയസ്സുകാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Read More

ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ ഉണ്ടായ അക്രമ പരമ്പരയിൽ അന്വേഷണം ആരംഭിച്ച് ഗാർഡ. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം സമീപിക്കണമെന്ന് ഗാർഡ അറിയിച്ചു. വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു ലിമെറിക്കിനെ പരിഭ്രാന്തിയിലാഴ്ത്തിയ സംഭവം ഉണ്ടായത്. രാത്രി 11.55 ന് ഷാനബൂലി റോഡിൽ ആയിരുന്നു ആദ്യത്തെ സംഭവം റിപ്പോർട്ട് ചെയ്തത്. രണ്ട് കാറുകളിലായി എത്തിയ സംഘം പ്രദേശത്തെ വീട്ടിലേക്ക് അതിക്രമിച്ച് കടന്ന് വീട്ടിൽ നാശനഷ്ടങ്ങൾ ഉണ്ടാക്കുകയായിരുന്നു. പിന്നാലെ ഒരു മണിയോടെ ഡബ്ലിൻ റോഡിലെ കാരവനിലും അതിക്രമിച്ച് കയറി നാശനഷ്ടങ്ങൾ വരുത്തി. ഇവിടെ നിന്നും അക്രമി സംഘം കാറുകളിൽ രക്ഷപ്പെടുകയായിരുന്നു. മോഷണ ശ്രമം ആണ് ഉണ്ടായതെന്നാണ് ഗാർഡ സംശയിക്കുന്നത്. അതേസമയം ഇവരുടെ ആക്രമണത്തിൽ ആർക്കും പരിക്കില്ല.

Read More

വെക്‌സ്‌ഫോർഡ്: കൗണ്ടി വെക്‌സ്‌ഫോർഡിൽ വൻ തോതിൽ ലഹരി ശേഖരം പിടികൂടി. ന്യൂ റോസിൽ ആയിരുന്നു സംഭവം. ഓപ്പറേഷൻ ടാരയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ലഹരി പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് 40 വയസ്സുള്ള യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 1.9 മില്യൺ യൂറോയുടെ ലഹരി വസ്തുക്കളാണ് പിടിച്ചെടുത്തത്. ഇതിൽ 1.76 മില്യൺ യൂറോയുടെ കഞ്ചാവും 1,40,000 യൂറോ വിലവരുന്ന കൊക്കെയ്‌നും ഉൾപ്പെടുന്നു. ലഹരി വസ്തുക്കൾ വിദഗ്ധ പരിശോധനയ്ക്കായി ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. ഓപ്പറേഷൻ ടാരയുടെ ഭാഗമായി കഴിഞ്ഞ ദിവസം ഡബ്ലിനിൽ നിന്നും ലഹരി പിടിച്ചെടുത്തിരുന്നു.

Read More

ഡബ്ലിൻ: അടുത്ത വർഷം മുതൽ അയർലൻഡിലെ ജനങ്ങൾക്ക് നികുതിഭാരം വർദ്ധിക്കും. ഡബ്ലിൻ ഉൾപ്പെടെയുള്ള കൗണ്ടികളിൽ ലോക്കൽ പ്രോപ്പർട്ടി ടാക്‌സ് വർദ്ധിച്ചു. പതിനായിരക്കണക്കിന് കുടുംബങ്ങളെയാണ് നികുതി വർദ്ധനവ് ബാധിക്കുക. കാർലോ, ഡബ്ലിൻ സിറ്റി, സൗത്ത് ഡബ്ലിൻ, ഫിൻഗൽ, കോർക്ക് എന്നീ കൗണ്ടികളാണ് അടുത്ത വർഷം മുതൽ വർദ്ധിച്ച ടാക്‌സ് ഈടാക്കി തുടങ്ങുക. നിരക്ക് വർദ്ധന കൗണ്ടികളിൽ നടന്ന യോഗത്തിൽ വോട്ട് ചെയ്ത് പാസാക്കിയിരുന്നു. അതേസമയം രാജ്യത്ത് ഭവന വില പിടിതരാത്ത വിധം ഉയരുകയാണ്. ഇതിനിടെ ടാക്‌സിലെ വർദ്ധനവ് സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കും.

Read More

ഡബ്ലിൻ: കൗണ്ടി ഡബ്ലിനിൽ ഇ- സ്‌കൂട്ടർ അപകടം. പെൺകുട്ടിയ്ക്ക് പരിക്കേറ്റു. സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. കഴിഞ്ഞ ദിവസം രാത്രി 8.20 ഓടെയായിരുന്നു സംഭവം. പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. സുർ-റോൺ ടൈപ്പ് ബൈക്ക് ആണ് അപകടത്തിൽപ്പെട്ടത്. പെൺകുട്ടിയെ ബൈക്ക് ഇടിച്ച് വീഴ്ത്തുകയായിരുന്നു. വിവരം അറിഞ്ഞയുടൻ പോലീസും അടിയന്തിര സേവനങ്ങളും സ്ഥലത്ത് എത്തി പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. ടെമ്പിൾ സ്ട്രീറ്റ് ആശുപത്രിയിലാണ് പെൺകുട്ടി ചികിത്സയിൽ കഴിയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് 20 കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. സംഭവത്തിന്റെ ദൃക്‌സാക്ഷികളോട് ബന്ധപ്പെടാൻ പോലീസ് നിർദ്ദേശിച്ചു.

Read More

ഡൊണഗൽ:കൗണ്ടി ഡൊണഗലിൽ ശരീരത്തിൽ യന്ത്രം തട്ടി 9 വയസ്സുകാരന് ദാരുണാന്ത്യം. ഡൺഗ്ലോ സ്വദേശി ജോയി ഫോർക്കെർ ആണ് മരിച്ചത്. വെള്ളിയാഴ്ചയോടെയായിരുന്നു അപകടം ഉണ്ടായത്. രാത്രി മീൻമോറിലെ കുടുംബ വീട്ടിലെ സ്ഥലം അച്ഛനൊപ്പം ചേർന്ന് വൃത്തിയാക്കുകയായിരുന്നു കുട്ടി. ഇതിനിടെയാണ് അപകടം ഉണ്ടായത്. യന്ത്രം തട്ടി കുട്ടിയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. തുടർന്ന് കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സെന്റ് ക്രോൺസ് നാഷണൽ സ്‌കൂളിലെ വിദ്യാർത്ഥിയാണ് ജോയ്. ജോ- ഓഡ്രി ഫോർക്കർ ദമ്പതികളുടെ മകനായ ജോയുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Read More

ഡബ്ലിൻ: റാത്ത്കൂളിലെ എൻ7 വെസ്റ്റ്ബൗണ്ടിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരു മരണം. അഞ്ച് പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകീട്ട് 6.40 ഓടെയായിരുന്നു അപകടം ഉണ്ടായത്. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ട് കാറുകളും ട്രക്കും ആയിരുന്നു ഇന്നലെ മേഖലയിൽ അപടകടത്തിൽപ്പെട്ടത്. ട്രക്ക് തലകീഴായി മറിയുകയും മൂന്ന് വാഹനങ്ങളും തമ്മിൽ പരസ്പരം കൂട്ടിയിടിക്കുകയും ചെയ്തു. അപകടത്തിൽ സാരമായി പരിക്കേറ്റ ട്രക്ക് ഡ്രൈവർ ആണ് മരിച്ചത്. അദ്ദേഹത്തിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി വൈറ്റ് ഹാളിലെ മോർച്ചറിയിലേക്ക് മാറ്റി. അപകടത്തിൽ അദ്ദേഹത്തിന് സാരമായി പരിക്കേറ്റിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു മരണം. മറ്റുള്ളവരുടെ പരിക്കുകൾ സാരമുള്ളതല്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Read More

ഡബ്ലിൻ: തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കാൻ മാനസികാരോഗ്യ ചാരിറ്റി സ്ഥാപനമായ പിയേറ്റ. ചിലവ് കുറയ്ക്കൽ നടപടിയുടെ ഭാഗമായിട്ടാണ് തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കുന്നത്. ഇതുവഴി 3 മില്യൺ യൂറോയുടെ ചിലവ് ചുരുക്കലാണ് സ്ഥാപനം ലക്ഷ്യമിടുന്നത്. പരിചരണത്തിനായുള്ള നിരക്ക് വർദ്ധന, ജീവിത ചിലവ് വർദ്ധന, പണം സമാഹരിക്കുന്നതിനുള്ള ബുദ്ധിമുട്ട് തുടങ്ങിയ കാരണങ്ങളാൽ അടുത്തിടെ വലിയ സാമ്പത്തിക ബുദ്ധിമുട്ടാണ് കമ്പനി നേരിടുന്നത്. ഈ സാഹചര്യത്തിലാണ് ചിലവ് ചുരുക്കാൻ സ്ഥാപനം തീരുമാനിച്ചത്. വിദ്യാഭ്യാസ മേഖലയിൽ ആയിരിക്കും പുതിയ തീരുമാനം കൂടുതലായി പ്രതിഫലിക്കുകയെന്നാണ് സൂചന. 2006 ലാണ് പിയേറ്റ സ്ഥാപിതമായത്.

Read More

കോർക്ക്: കോർക്കിലെ ബ്ലാക്ക് വാട്ടർ നദിയിൽ മീനുകൾ കൂട്ടത്തോടെ ചത്ത് പൊന്തിയ സംഭവത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ഇൻലാൻഡ് ഫിഷറീസ് അയർലൻഡ്. ഇതുവരെ നടത്തിയ പരിശോധനയിൽ ബാക്ടീരിയൽ അണുബാധ സ്ഥിരീകരിക്കുന്ന കണ്ടെത്തലുകൾ ഉണ്ടായിട്ടില്ല. സംഭവത്തിൽ വിശദമായ പരിശോധന തുടരുകയാണെന്നും ഐഫ്ഐ വ്യക്തമാക്കി. മറൈൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഐഫ്‌ഐയുടെ പ്രതികരണം. മറൈൻ ഇൻസ്റ്റിറ്റ്യൂട്ട് ശേഖരിച്ച സാമ്പിളുകളിൽ നടത്തിയ പരിശോധനയിൽ ഇതുവരെ ബാക്ടീരിയ അണുബാധയുള്ളതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല. വൈറോളജി ഫലങ്ങൾ ലഭിക്കാൻ ഈ മാസം അവസാനമാകും. എൻവിരോൻമെന്റൽ പ്രൊട്ടക്ഷൻ ഏജൻസിയിൽ നിന്നും ലഭിക്കുന്ന വിവരങ്ങളും ആശ്വാസകരമാണെന്നും ഐഎഫ്‌ഐ വ്യക്തമാക്കി.

Read More

ഡബ്ലിൻ: ഡബ്ലിനിൽ അനധികൃതമായി വീടുകൾ വാടകയ്ക്ക് നൽകുന്ന ഉടമകൾക്കെതിരെ നടപടി സ്വീകരിച്ച് ഡബ്ലിൻ സിറ്റി കൗൺസിൽ. ഇവർക്ക് നിയമാനുസൃതമായ മുന്നറിയിപ്പ് നൽകിക്കൊണ്ടുള്ള കത്തുകൾ നൽകി. വിനോദസഞ്ചാരികൾക്കും സന്ദർശകർക്കും ഹ്രസ്വകാലത്തേയ്ക്ക് വീടുകൾ അനധികൃതമായി നൽകിയെന്ന് കണ്ടെത്തിയവർക്കെതിരെയാണ് നടപടി. 300 ഓളം വീട്ടുടമകൾക്കാണ് കത്ത് നൽകിയത്. ഈ വർഷം ഇതുവരെയുള്ള കണക്കുകളാണ് ഇത്. ഹ്രസ്വകാലത്തേയ്ക്ക് വീടുകൾ വാടയ്ക്ക് നൽകുന്നത് തടയുന്ന 2019 ലെ ഷോർട്ട് ടേം ലെറ്റിംഗ് ലെജിസ്ലേഷന്റെ ഭാഗമായിട്ടാണ് കത്തുകൾ നൽകിയിരിക്കുന്നത്. 2019 മുതൽ ഇതുവരെ ഇത്തരത്തിലുള്ള 1996 കേസുകൾക്ക് പരിഹാരം കണ്ടെത്തിയെന്നാണ് കൗൺസിൽ വക്താവ് പറയുന്നത്.

Read More