കിൽഡെയർ: കിൽഡെയറിലെ ന്യൂബ്രിഡ്ജിൽ കുറഞ്ഞ വിലയ്ക്ക് വീട് ലഭ്യമാക്കുന്ന പദ്ധതിയിലേക്ക് ഇപ്പോൾ മുതൽ അപേക്ഷിക്കാം. ഇതിനായുള്ള ആപ്ലിക്കേഷൻ പോർട്ടൽ ബുധനാഴ്ച തുറന്നു. അടുത്ത മാസം 11 ആണ് അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തിയതി. 11 ന് ഉച്ചയ്ക്ക് 12 മണിവരെ ആവശ്യക്കാർക്ക് അപേക്ഷകൾ സമർപ്പിക്കാം.
ആളുകൾക്ക് കുറഞ്ഞ വിലയ്ക്ക് വീട് ലഭ്യമാക്കുക ലക്ഷ്യമിട്ടാണ് കിൽഡെയർ കൗണ്ടി കൗൺസിൽ പുതിയ അഫോർഡബിൾ ഹൗസിഗ് പദ്ധതി ആരംഭിച്ചത്. ഭവന പ്രതിസന്ധി പരിഹരിക്കുകയും കൗൺസിലിന്റെ ലക്ഷ്യമാണ്. ഡിആൻപി കൺസ്ട്രക്ഷൻ ലിമിറ്റഡുമായി സഹകരിച്ചാണ് കൗൺസിൽ പദ്ധതി നടപ്പിലാക്കുന്നത്.
സ്വീകരിക്കുന്ന അപേക്ഷകൾ വിശദമായി പരിശോധിക്കും. ഇതിന് ശേഷം ഈ വർഷം ഡിസംബർ മുതൽ അടുത്ത വർഷം ജനുവരിയ്ക്കുള്ളിൽ പുതിയ വീടുകൾ വിതരണം ചെയ്യും. ടു-ത്രീ ബെഡ് റൂമുകളുള്ള ഓൺ ഡോർ അപ്പാർട്ടുമെന്റുകളും ത്രീ ബെഡ് റൂമുകളുള്ള ഓൺ ഡോർ ഡ്യൂപ്ലെക്സുകളുമുൾപ്പടെ അടങ്ങുന്ന ആറ് പുതിയ വീടുകളാണ് പദ്ധതിയിലുള്ളത്.

