ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ യുവാവ് കുത്തേറ്റ് മരിച്ചു. ഡൺമുറിയിലെ മൾബറി പാർക്ക് പ്രദേശത്തായിരുന്നു സംഭവം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊല്ലപ്പെട്ടയാൾക്ക് 30 വയസ്സ് പ്രായം തോന്നിക്കും.
ഇന്നലെ രാത്രി 8 മണിയോടെയായിരുന്നു സംഭവം എന്നാണ് പോലീസ് അറിയിക്കുന്നത്. 8.15 ഓടെയാണ് പോലീസിന് ഇത് സംബന്ധിച്ച വിവരം ലഭിച്ചത്. ഉടനെ സംഭവസ്ഥലത്ത് എത്തി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ അപ്പോഴേയ്ക്കും അദ്ദേഹം മരിച്ചു. സംഭവത്തിൽ 30 വയസ്സുള്ള ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Discussion about this post

