Author: sreejithakvijayan

ഡെറി: ഡെറിയിലെ ബെനോൺ ബീച്ചിൽ നീന്തുകയോ കുളിക്കുകയോ ചെയ്യരുതെന്ന് മുന്നറിയിപ്പ്. പരിസ്ഥിതിവകുപ്പാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ബീച്ചിലെ വെള്ളത്തിൽ ബ്ലൂ-ഗ്രീൻ ആൽഗകളുടെ സാന്നിദ്ധ്യം കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. വ്യാഴാഴ്ചയാണ് ആൽഗകളുടെ സാന്നിദ്ധ്യം കണ്ടെത്തിയത്. നോർതേൺ അയർലൻഡിലെ പ്രമുഖ ബീച്ചുകളിൽ ഒന്നാണ് ഡെറിയിലെ ബോനോൺ ബീച്ച്. അവധി ദിനങ്ങളിൽ ധാരാളം പേരാണ് സമയം ചിലവഴിക്കാൻ ഇവിടെ എത്താറുള്ളത്. വാരാന്ത്യ ബാങ്ക് അവധി ദിനം വരുന്നതിനാൽ അന്നേ ദിവസങ്ങളിൽ നിരവധി പേർ ബീച്ചിൽ ഒഴിവ് നേരം ചിലവഴിക്കാൻ എത്തും. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.

Read More

ഡബ്ലിൻ: ഡബ്ലിനിലെ റാത്ത്കൂളിൽ വാഹനാപകടം. നിരവധി കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു. ഇന്നലെ വൈകീട്ട് 6.40 ഓടെ എൻ7 ൽ ആയിരുന്നു സംഭവം. അപകടത്തിന് പിന്നാലെ റോഡ് അടച്ചു. വെസ്റ്റ്ബൗണ്ട് സൈഡിൽ ആയിരുന്നു സംഭവം. കൂട്ടിയിടിയിൽ നിരവധി കാറുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ഇതിനിടെ ഒരു ട്രക്ക് റോഡിൽ മറിയുകയും ചെയ്തു. ഇതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിലയ്ക്കുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ പോലീസും അടിയന്തിര സേവനങ്ങളും ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ചു. രക്ഷാപ്രവർത്തനം പൂർത്തിയാകുന്നതുവരെ ജംഗ്ഷൻ4 വഴി ഗതാഗതം വഴിതിരിച്ചുവിട്ടു. അപകടങ്ങളിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം.

Read More

ഡബ്ലിൻ: അയർലൻഡിലെ ടൂറിസം മേഖല പ്രതിസന്ധി ഘട്ടത്തിലെന്ന് ഐറിഷ് ടൂറിസം ഇൻഡസ്ട്രി കോൺഫെഡറേഷൻ. നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഇടപെടണം. മികച്ച യാത്രാനുഭവം സഞ്ചാരികൾക്ക് നൽകുന്നതിൽ രാജ്യം ശ്രദ്ധപതിപ്പിക്കണമെന്നും ഐടിഐസി ആവശ്യപ്പെട്ടു. അയർലൻഡിൽ എത്തുന്ന വിദേശ വിനോദസഞ്ചാരികളുടെ എണ്ണം കുറഞ്ഞു. ഇതും അമേരിക്കൻ വിനോദസഞ്ചാരികളെ അമിതമായി ആശ്രയിക്കുന്നതും രാജ്യത്തിന് ദോഷമുണ്ടാക്കുന്നു. ഉയർന്ന ചിലവ്, അടിസ്ഥാന സൗകര്യങ്ങളിലെ പോരായ്മകൾ എന്നിവ ടൂറിസം മേഖലയുടെ വളർച്ചയെ പിന്നോട്ടടിക്കും. അതുകൊണ്ട് തന്നെ മേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സർക്കാർ ഇടപെടൽ ആവശ്യമാണെന്നും ഐടിഐസി വ്യക്തമാക്കുന്നു.

Read More

ബെൽഫാസ്റ്റ്: വെസ്റ്റ് ബെൽഫാസ്റ്റിലെ ഫ്‌ളാറ്റ് സമുച്ചയത്തിൽ ഉണ്ടായ തീപിടിത്തം കരുതിക്കൂട്ടിയുള്ള ആക്രമണമാണെന്ന് പോലീസ്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതിയ്ക്കായി അന്വേഷണം ആരംഭിച്ചു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്നാണ് നിർദ്ദേശം. കഴിഞ്ഞ ദിവസം ആയിരുന്നു ബെൽഫാസ്റ്റിലെ സ്റ്റുവർട്ട്‌സ്ടൗൺ റോഡിലെ ഫ്‌ളാറ്റിൽ തീപിടിത്തം ഉണ്ടായത്. സംഭവ സമയം തീ ഉയർന്ന ഫ്‌ളാറ്റിൽ ആരും ഇല്ലാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. സംഭവത്തിന് പിന്നാലെ കെട്ടിടത്തിൽ പോലീസും ഫോറൻസിക് ടീമും വിശദമായ പരിശോധന നടത്തിയിരുന്നു. ഇതിലാണ് ആക്രമണമാണെന്ന് വ്യക്തമായത്.

Read More

ഡബ്ലിൻ: അയർലൻഡിൽ സമ്മറിന്റെ അവസാന നാളുകളിൽ തണുപ്പ് അനുഭവപ്പെടുമെന്ന് മെറ്റ് ഐറാൻ. അയർലൻഡിൽ മഴ സജീവമാകുന്നതാണ് സമ്മറിന്റെ അവസാന ദിനങ്ങളെ തണുപ്പിക്കുന്നത്. ഇന്ന് മുതൽ രാജ്യത്ത് നേരിയ മഴ ലഭിക്കാൻ സാദ്ധ്യതയുണ്ടെന്നും മെറ്റ് ഐറാൻ പ്രവചിക്കുന്നു. ഇന്ന് രാവിലെ മേഘാവൃതമായ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. നേരിയ തോതിൽ ചാറ്റൽ മഴയും ഉണ്ടാകാം. എന്നാൽ പിന്നീട് കാലാവസ്ഥ തെളിയും. വെയിൽ അനുഭവപ്പെടും. 18 ഡിഗ്രി സെൽഷ്യസ് മുതൽ 23 ഡിഗ്രി സെൽഷ്യസ് വരെയാകും ഇന്ന് രാജ്യത്ത് താപനില രേഖപ്പെടുത്തുക.

Read More

ഡബ്ലിൻ: ഡബ്ലിൻ സിറ്റി സെന്ററിൽ യുവാക്കൾക്ക് നേരെ ആക്രമണം. രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. സംഭവത്തിൽ ഒരാളെ ഗാർഡ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്നലെ വൈകീട്ട് 5.30 ഓടെയായിരുന്നു സംഭവം. 20 വയസ്സ് പ്രായം തോന്നിക്കുന്ന രണ്ട് യുവാക്കൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഡബ്ലിൻ 1 ലെ സീൻ മക്‌ഡെർമോട്ട് സ്ട്രീറ്റ് അപ്പറിൽ വച്ചായിരുന്നു സംഭവം. ഇവരുടെ പരിക്കുകൾ ഗുരുതരമല്ല. പ്രതി ഗാർഡ കസ്റ്റഡിയിലാണ്. സംഭവത്തിൽ ഗാർഡ ഊർജ്ജിത അന്വേഷണം ആരംഭിച്ചു.

Read More

ഡബ്ലിൻ: ഗാസയിലെ പട്ടിണി മരണങ്ങളിൽ പ്രതികരണവുമായി അയർലൻഡ് പ്രസിഡന്റ് മൈക്കിൾ ഡി ഹിഗ്ഗിൻസ്. അടിയന്തിര മാറ്റമില്ലാതെ ഗാസയിലെ പ്രശ്‌നം പരിഹരിക്കാൻ കഴിയില്ല. പ്രശ്‌നപരിഹാരങ്ങൾക്കായി സെപ്തംബർവരെ കാത്തിരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഗാസയിലെ ഇപ്പോഴത്തെ അവസ്ഥയിൽ ആർക്കും അത്ഭുതപ്പെടാനില്ല. കാരണം ഈ അവസ്ഥയെക്കുറിച്ച് കഴിഞ്ഞ കുറേക്കാലങ്ങളായി മുന്നറിയിപ്പ് നൽകുന്നുണ്ട്. അടിയന്തിരമായ ഒരു മാറ്റമില്ലാതെ ഗാസയിലെ സ്ഥിതിഗതികൾ മാറുകയില്ല. ഇതിനായി സെപ്തംബർവരെ കാത്തിരിക്കാനും കഴിയില്ല. യൂറോപ്യൻ യൂണിയനിലെ മുഴുവൻ അംഗങ്ങളും മറ്റ് രാജ്യങ്ങളും ശക്തമായ നടപടി സ്വീകരിക്കേണ്ട സമയമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

Read More

ബെൽഫാസ്റ്റ്: വെസ്റ്റ് ബെൽഫാസ്റ്റിൽ യുവാവിനെ കുത്തിക്കൊന്ന പ്രതിയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് ഗാർഡ . 32 വയസ്സുള്ള യുവാവിനെതിരെയാണ് കേസ് എടുത്തത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൂർത്ത ആയുധം കൈവശം സൂക്ഷിച്ചതിനും കൊലക്കുറ്റത്തിനുമാണ് ഇയാൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്. പ്രതിയുടെ പേരോ മറ്റ് വിശദാംശങ്ങളോ ഗാർഡ പുറത്തുവിട്ടിട്ടില്ല. ഇയാളെ വിശദമായി ഗാർഡ ചോദ്യം ചെയ്തുവരികയാണ്. കഴിഞ്ഞ ദിവസം രാത്രിയാണ് ഷേയ്ൻ ലോവ്‌റി എന്ന യുവാവിനെ 32 കാരൻ കുത്തിക്കൊലപ്പെടുത്തിയത്. ട്വിൻബ്രൂക്ക് മേഖലയിൽ രാത്രി 8.15 ഓടെയായിരുന്നു സംഭവം. സാരമായി പരിക്കേറ്റ ലോവ്‌റി സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു.

Read More

ക്ലെയർ: കൗണ്ടി ക്ലെയറിൽ വ്യാപാര സ്ഥാപനത്തിൽ നിന്നും കാറുകൾ മോഷണം പോയി. ദരാഗിലെ വാണിജ്യസ്ഥാപനത്തിൽ ആയിരുന്നു സംഭവം. ആറ് കാറുകളാണ് ഇവിടെ നിന്നും മോഷണം പോയത്. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച പുലർച്ചെയോടെയായിരുന്നു സംഭവം. വിവരം അറിഞ്ഞ് പോലീസ് നടത്തിയ പരിശോധനയിൽ ഒരു വാഹനം  കണ്ടെടുത്തിട്ടുണ്ട്. ഓഡി എസ് സലൂൺ, നേവി മേഴ്‌സിഡസ് സിഎൽഎ180, കറുത്ത നിറമുള്ള ഫോക്സ്വാഗൺ ഗോൾഫ്, വെള്ള നിറത്തിലുള്ള ഫോക്സ്വാഗൺ ഗോൾഫ്, വെള്ള നിറത്തിലുള്ള ടൊയോട്ട സിഎച്ച്ആർ എന്നിവയാണ് മോഷണം പോയ കാറുകൾ. സംഭവത്തിന്റെ ദൃക്‌സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.

Read More

ഡബ്ലിൻ:അയർലൻഡിൽ ഇന്ത്യക്കാർക്കെതിരെ തുടരുന്ന ആക്രമണങ്ങളിൽ പ്രതികരണവുമായി ഗാർഡ കമ്മീഷണർ ഡ്രൂ ഹാരിസ്. വംശീയത, ക്രിമിനൽ ചിന്താഗതി, ദുർബലരായ ആളുകളെ ലക്ഷ്യമിടൽ എന്നിവയാണ് ഇന്ത്യക്കാർക്ക് നേരെയുള്ള ആക്രണത്തിന്റെ കാരണങ്ങൾ. ഇത്തരം കുറ്റകൃത്യങ്ങളിൽ പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടുന്നുവെന്നത് ആശങ്കയുളവാക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. ടെമ്പിൾമോറിലെ ഗാർഡ കോളേജിൽ 150-ലധികം പുതിയ ഗാർഡകളുടെ ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യക്കാർക്കെതിരെ ഇതുവരെ ഉണ്ടായ അക്രമ സംഭവങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണത്തിന് താൻ മേൽനോട്ടം വഹിക്കുന്നുണ്ട്. വംശീയത, ആക്രമണ മനോഭാവം, ദുർബലരായ ആളുകളെ ലക്ഷ്യമിടൽ എന്നിവയാണ് ഇന്ത്യക്കാർക്ക് നേരെയുള്ള ആക്രമണങ്ങൾക്ക് പിന്നിലെ കാരണം. ഇത്തരം ആക്രമണങ്ങളിൽ കൗമാരക്കാർ ഉൾപ്പെടുന്നുവെന്നത് ആശങ്കയുണ്ടാക്കുന്നുവെന്നും ഡ്രൂ ഹാരിസ് കൂട്ടിച്ചേർത്തു.

Read More