ഡബ്ലിൻ: അയർലൻഡിൽ നിന്നും തീവ്രമായ ശസ്ത്രക്രിയാ പരിശീലനം പൂർത്തിയാക്കി പലസ്തീനിലെ നഴ്സുമാർ. ആറ് പേരാണ് പരിശീലനം പൂർത്തിയാക്കിയത്. ബെത്ലഹേമിലെ കാരിത്താസ് ബേബി ഹോസ്പിറ്റലിലെ നഴ്സുമാരാണ് ഇവർ.
അടുത്തിടെയാണ് ഇവർ പരിശീലനത്തിനായി അയർലൻഡിൽ എത്തിയത്. തുടർന്ന് രാജ്യത്തെ രണ്ട് പ്രമുഖ പീഡിയാട്രിക് ആശുപത്രികളിൽ പരിശീലനം തേടുകയായിരുന്നു. ആറ് ആഴ്ച നീണ്ട പരിശീലനം വിജയകരമായി ഇവർ പൂർത്തിയാക്കി. ക്രംലിനിലെ ചിൽഡ്രൻസ് ഹെൽത്ത് അയർലൻഡിലും ടെമ്പിൾ സ്ട്രീറ്റിലെ ചിൽഡ്രൻസ് ഹെൽത്ത് അയർലൻഡിലുമാണ് ഇവർ പരിശീലനം തേടിയത്.
കാരിത്താസ് ബേബി ഹോസ്പിറ്റൽ, ഐറിഷ് നഴ്സസ് ആൻഡ് മിഡ്വൈവ്സ് ഓർഗനൈസേഷൻ, എച്ച്എസ്ഇ, സ്വിസ് റെപ്രസെന്റേറ്റീവ് ഓഫീസ് എന്നിവയുടെ പങ്കാളിത്തത്തോടെ സംഘടിപ്പിച്ച പദ്ധതിയുടെ ഭാഗം ആയിരുന്നു പരിശീല പരിപാടി.

