ഡബ്ലിൻ: ഭക്ഷ്യസുരക്ഷ സംബന്ധിച്ച പുതിയ നിയമങ്ങൾ സ്കൂളുകളിലെ ഹോട്ട് മീൽസ് പദ്ധതിയെ ബാധിക്കുമെന്ന് ഫിൻ ഗെയ്ൽ ടിഡി. നൂറ് കണക്കിന് കുട്ടികൾക്ക് പദ്ധതിയുടെ പ്രയോജനം നഷ്ടപ്പെട്ടേക്കാമെന്ന് ടിഡി ജോ കൂണി പറഞ്ഞു. അയർലൻഡിലെ സ്കൂളുകളിൽ പുതിയ അദ്ധ്യയന വർഷം ആരംഭിക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഭക്ഷ്യസുരക്ഷ സംബന്ധിച്ച പുതിയ നിയമങ്ങൾ സ്കൂളുകളിലെ ഹോട്ട് മീൽ വിതരണത്തിൽ പ്രതിസന്ധി സൃഷ്ടിച്ചേക്കാം. നേരത്തെ സംഭരണപ്രക്രിയ ആയിരുന്നു കാലതാമസം ഉണ്ടാക്കിയത്. എന്നാൽ പുതിയ നിയമങ്ങൾ പ്രതിസന്ധി വർദ്ധിപ്പിക്കും. വിതരണം കൃത്യമായ സമയത്ത് പൂർത്തീകരിക്കാൻ കഴിയുന്നില്ലെന്നും ഇക്കാര്യം വിതരണക്കാർ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post

