ഡബ്ലിൻ: അയർലൻഡിൽ വീടില്ലാത്ത കുട്ടികളുടെ എണ്ണം റെക്കോർഡ് ഉയരത്തിൽ. ആദ്യമായി വീടില്ലാത്ത കുട്ടികളുടെ എണ്ണം 5,000 കടന്നു. ഇവരിൽ നല്ലൊരു ശതമാനം പേർ അടിയന്തിര താമസ സൗകര്യമാണ് പ്രയോജനപ്പെടുത്തുന്നത്.
ഭവന വകുപ്പ് പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം, വീടില്ലാത്തവരും സർക്കാർ നൽകുന്ന താമസ സൗകര്യങ്ങളിൽ കഴിയുന്നവരുമായി ഇപ്പോൾ 5,014 കുട്ടികൾ ഉണ്ട്. കഴിഞ്ഞ മാസം ഭവന രഹിതരുടെ എണ്ണത്തിൽ വലിയ വർദ്ധനവ് രേഖപ്പെടുത്തി. കണക്കുകൾ പരിശോധിക്കുമ്പോൾ അടിയന്തിര താമസ സൗകര്യങ്ങൾ ലഭ്യമായവരുടെ എണ്ണം 16,058 ആയി ഉയർന്നതായി വ്യക്തമായി. ജൂണിൽ ഇത് 15,915 ആയിരുന്നു.
Discussion about this post

