ഡൗൺ: കൗണ്ടി ഡൗണിൽ 84 കാരന്റെ മരണത്തിൽ അറസ്റ്റിലായ പ്രതിയ്ക്കെതിരെ കുറ്റം ചുമത്തി കോടതി. ന്യടൗണാർട്സ് മജിസ്ട്രേറ്റ് കോടതിയാണ് കുറ്റം ചുമത്തിയത്. വെള്ളിയാഴ്ച പ്രതിയെ കോടതിയിൽ ഹാജരാക്കിയിരുന്നു. ന്യൂകാസിലിലെ താമസക്കാരനായ സീൻ സ്മാൾ ആണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ ദിവസം ആയിരുന്നു പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ചോദ്യം ചെയ്യുകയായിരുന്നു. ഇതിന് ശേഷമാണ് കോടതിയിൽ ഹാജരാക്കിയത്. കൊലപാതക കുറ്റം ആണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇതിന് പുറമേ ഇയാളെ 36 മണിക്കൂർ നേരത്തേയ്ക്ക് ചോദ്യം ചെയ്യാനും കോടതി നിർദ്ദേശിച്ചു.
Discussion about this post

