Author: sreejithakvijayan

ഡബ്ലിൻ: യൂറോപ്യൻ യൂണിയന്റെ പുതിയ മൈഗ്രേഷൻ ആൻഡ് അസൈലം ഉടമ്പടിയിൽ നിലപാട് വ്യക്തമാക്കി അയർലൻഡ്. നിയമ പ്രകാരം പുതിയ കുടിയേറ്റക്കാരെ സ്വീകരിക്കില്ലെന്ന് നീതിന്യായ മന്ത്രി ജിം ഒ കെല്ലഗൻ വ്യക്തമാക്കി. രാജ്യത്ത് സമ്മർദ്ദം വർധിക്കുമെന്ന നിരീക്ഷണത്തെ തുടർന്നാണ് അയർലൻഡ് കുടിയേറ്റക്കാരെ സ്വീകരിക്കില്ലെന്ന നിലപാട് സ്വീകരിച്ചത്. പുതിയ നിയമം അനുസരിച്ച് യൂറോപ്യൻ യൂണിയനിലെ അംഗരാജ്യങ്ങൾ കുടിയേറ്റത്തിന്റെ സമ്മർദ്ദം അനുഭവിക്കുന്ന രാജ്യങ്ങളിൽ നിന്ന് ആളുകളെ സ്‌ക്രീനിംഗിനായി സ്വീകരിക്കണം. ഇതിന് കഴിഞ്ഞില്ലെങ്കിൽ സമ്മർദ്ദം കുറയ്ക്കുന്നതിനായി പണം നൽകണം. കുടിയേറ്റക്കാരെ സ്വീകരിക്കാത്ത പക്ഷം ഫണ്ട് നൽകാനാണ് അയർലൻഡിന്റെ തീരുമാനം.

Read More

ഡബ്ലിൻ: ഡബ്ലിനിൽ ലുവാസ് റെഡ് ലൈൻ സേവനങ്ങൾ പൂർണമായും പുന:രാരംഭിച്ചു. രാവിലെയുണ്ടായ വൈദ്യുതി തടസ്സം പരിഹരിച്ചതോടെയാണ് സർവ്വീസുകൾ പൂർണമായും പുന:സ്ഥാപിച്ചത്. എന്നാൽ സർവ്വീസുകൾ വൈകാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. അതേസമയം ലുവാസ് ഗ്രീൻ ലൈൻ സേവനങ്ങൾ ഇനിയും പൂർണമായും പുന:സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. ബ്രൂംബ്രിഡ്ജിനും സാൻഡിഫോർഡിനും ഇടയിലുള്ള ഗ്രീൻ ലൈനിൽ സർവീസുകൾ നിർത്തിവച്ചിരിക്കുകയാണ്. കോളേജ് ഗ്രീനിനും ഗാർഡയ്ക്കും ചുറ്റും രണ്ട് ട്രാമുകൾ കുടുങ്ങിക്കിടക്കുന്നുണ്ട്. അതിനാൽ ഗതാഗതം വഴിതിരിച്ചുവിട്ടു. ബസ് സർവ്വീസുകൾക്കും തടസ്സം ഉണ്ടാകുന്നുണ്ട്.

Read More

ലൗത്ത്: കൗണ്ടി ലൗത്തിൽ വാഹനാപകടത്തിൽ പരിക്കേറ്റ കുഞ്ഞിന്റെ നില ഗുരുതരമായി തുടരുന്നു. ദിവസങ്ങൾ നീണ്ട ചികിത്സയ്ക്കിടയിലും കുഞ്ഞിന്റെ ആരോഗ്യനിലയിൽ മാറ്റമില്ലെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്. ഇക്കഴിഞ്ഞ ആറിന് ആയിരുന്നു വാഹനാപകടത്തിൽ കുഞ്ഞിന് പരിക്കേറ്റത്. രാത്രി 8.10 ഓടെ ഡൗഡാൽഷ്ഹില്ലിൽ ആർ 132 ൽ ആയിരുന്നു അപകടം ഉണ്ടായത്. രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തിൽ കുട്ടിയുടെ അമ്മയ്ക്കും പരിക്കുണ്ട്. എന്നാൽ സാരമുള്ളതല്ല. കുട്ടി നിലവിൽ ടെമ്പിൾ സ്ട്രീറ്റ് ചിൽഡ്രൻസ് ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്.

Read More

ടൈറോൺ: കൗണ്ടി ടൈറോണിൽ വീടിന് തീയിട്ട സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. രണ്ട് പേരെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രി 7.25 ഓടെയാണ് ക്ലോഗറിലെ ക്രോസോവൻ പ്രദേശത്തെ വീട്ടിൽ തീപിടിത്തം ഉണ്ടായത്. ഇവർ വീടിന് തീയിട്ട ശേഷം സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. ഇത് പ്രദേശത്തെ ചിലർ കണ്ടിരുന്നു. ഇവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. അതേസമയം സംഭവത്തിൽ ആർക്കും പരിക്കില്ല. അറസ്റ്റിലായവരെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Read More

ഡബ്ലിൻ: അയർലൻഡിൽ വീണ്ടും അതിശക്തമായ കാറ്റിന് സാധ്യത. ഇതേ തുടർന്ന് യെല്ലോ വാണിംഗ് പുറപ്പെടുവിച്ചു. ഗാൽവെ, മയോ, കെറി എന്നീ കൗണ്ടികളിലാണ് മുന്നറിയിപ്പ്. ഇന്ന് അർദ്ധരാത്രി മുതൽ മുന്നറിയിപ്പ് പ്രാബല്യത്തിൽ വരും. നാളെ രാത്രി ഏഴ് മണിവരെ മുന്നറിയിപ്പ് തുടരും. കാറ്റ് യാത്രയ്ക്ക് ഉൾപ്പെടെ തടസ്സം ഉണ്ടാക്കാം. മരങ്ങൾ കടപുഴകി വീഴുന്നതിന് ഉൾപ്പെടെ കാറ്റ് കാരണം ആകും. ഇന്ന് വൈകീട്ടോടെ ശക്തമായ മഴയും ഉണ്ടാകും. അതേസമയം ബ്രാം ചുഴലിക്കാറ്റിനെ തുടർന്ന് വലിയ വൈദ്യുതി തടസ്സം രാജ്യത്ത് ഉണ്ടായി. ഇത് പരിഹരിച്ചുവരികയാണ്.

Read More

ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ ലുവാസ് ഗ്രീൻ ലൈൻ സേവനങ്ങൾ നിർത്തിവച്ചു. ചുഴലിക്കാറ്റിനെ തുടർന്ന് വൈദ്യുതി തടസ്സം നേരിടുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ലുവാസ് റെഡ് ലൈൻ സർവ്വീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. സ്മിത്ത്ഫീൽഡിനും ടാലയ്ക്കും സാഗാർട്ടിനും ഇടയിൽ ട്രാമുകൾ ഓടുന്നുണ്ട്. ലുവാസ് സർവ്വീസുകൾ പുന:സ്ഥാപിക്കുന്നതുവരെ യാത്രികർക്ക് ബസിൽ ലുവാസ് ടിക്കറ്റുകൾ ഉപയോഗിക്കാം. ലുവാസ് ഓപ്പറേറ്ററായ ട്രാൻസ്ഡെവ് അസൗകര്യത്തിൽ ക്ഷമ ചോദിക്കുന്നു.

Read More

ഡബ്ലിൻ: അയർലൻഡിലെ ഹെൽത്ത് കെയർ സ്ഥാപനങ്ങൾ പ്രതിസന്ധിയിലേക്ക്. അടിസ്ഥാന ശമ്പളം വർധിപ്പിച്ചതും ജീവനക്കാരുടെ കുറവുമാണ് സ്ഥാപനങ്ങളെ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നത്. ഇവ രണ്ടും സ്ഥാപനങ്ങളുടെ മുന്നോട്ട് പോക്കിനെ സാരമായി ബാധിക്കും. പുതിയ പരിഷ്‌കരണം പ്രകാരം അടുത്ത ജനുവരി മുതൽ വർധിപ്പിച്ച ശമ്പളം നൽകണം. 14.15 യൂറോയായാണ് വർധിപ്പിച്ച കൂലി. വിദേശ ജീവനക്കാർക്ക് ശമ്പളത്തിൽ വലിയ വർധനവ് ഉണ്ട്. വേതനം സൃഷ്ടിക്കുന്ന ഈ ഭാരം സ്ഥാപനങ്ങൾ തന്നെ താങ്ങേണ്ടിവരും. ജീവനക്കാരുടെ കുറവ് പരിചരണ രംഗത്തെയും പിന്നോട്ട് അടിയ്ക്കുന്നു.

Read More

ഡബ്ലിൻ: യൂറോപ്യൻ യൂണിയൻ ദുർബലമായിക്കൊണ്ടിരിക്കുകയാണെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയിൽ പ്രതിഷേധം. ട്രംപിന്റെ പരാമർശത്തിനെതിരെ അയർലൻഡ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ ഉൾപ്പെടെയുള്ളവർ രംഗത്ത് എത്തി. ട്രംപിന്റെ പ്രസ്താവനയോട് പൂർണമായി വിയോജിക്കുന്നുവെന്ന് മീഹോൾ മാർട്ടിൻ കൂട്ടിച്ചേർത്തു. ലോകത്തിലെ ശക്തികളിൽ ഒന്നാണ് യൂറോപ്യൻ യൂണിയൻ. വ്യാപാര ശക്തി പരിഗണിക്കുകയാണെങ്കിൽ അടുത്തിടെ അമേരിക്കയുമായി ഏർപ്പെട്ട കരാർ ഇതിന് ഉദാഹരണമാണ്. കോവിഡ് മഹാമാരിയ്‌ക്കെതിരെ യൂറോപ്യൻ യൂണിയൻ നടത്തിയ പ്രവർത്തനങ്ങൾ ശക്തിയ്ക്ക് മറ്റൊരു ഉദാഹരണം ആണ്- മീഹോൾ മാർട്ടിൻ പറഞ്ഞു.

Read More

ഡബ്ലിൻ: യുക്രെയ്ൻ പ്രസിഡന്റ് വ്‌ളാഡിമിർ സെലൻസ്‌കിയുടെ സന്ദർശനത്തിനിടെ ഡ്രോണുകൾ എത്തിയ സംഭവത്തിൽ പ്രതികരിച്ച് യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ആന്റോണിയോ കോസ്റ്റ. റഷ്യ ഉയർത്തുന്ന ഭീഷണിയ്ക്ക് ഉദാഹരണമാണ് ഡ്രോണുകൾ എന്ന് ആന്റോണിയോ പറഞ്ഞു. സുരക്ഷാ കാര്യത്തിൽ അയർലൻഡിൽ പൂർണ വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുരക്ഷയുടെ കാര്യത്തിൽ അയർലൻഡിനെ തങ്ങൾക്ക് വിശ്വാസമുണ്ട്. അടുത്ത വർഷം ഡബ്ലിനിൽ എത്തുന്ന യൂറോപ്യൻ യൂണിയൻ നേതാക്കൾക്ക് അയർലൻഡ് മതിയായ സുരക്ഷ നൽകും എന്നതിൽ യാതൊരു സംശയവും ഇല്ല. സെലൻസ്‌കിയുടെ സന്ദർശനത്തിനിടെ ഡ്രോൺ എത്തിയ സംഭവം റഷ്യ ഉയർത്തുന്ന ഭീഷണിയ്ക്ക് ഉദാഹരണമാണെന്നും കോസ്റ്റ കൂട്ടിച്ചേർത്തു.

Read More

കോർക്ക്: കൗണ്ടി കോർക്കിൽ ഫാമിൽ നിന്നും പശുക്കളെ മോഷ്ടിച്ച സംഭവത്തിൽ പ്രതിയ്‌ക്കെതിരെ കേസ് എടുത്തു. ഇയാളെ ഇന്ന് മക്രൂം ജില്ലാ കോടതിയിൽ ഹാജരാക്കും. ഇന്നലെയാണ് മോഷണവുമായി ബന്ധപ്പെട്ട് 30 കാരനെ പോലീസ് അറസ്റ്റ് ചെയ്തത്. സ്‌കിബ്ബെറീനിലെ ലേക്ക്ലാൻഡ്സ് പ്രദേശത്തെ ഫാമിൽ നിന്നും 18 കന്നുകാലികളെയാണ് പ്രതി മോഷ്ടിച്ചത്. കഴിഞ്ഞ മാസം 18 ന് രാത്രിയായിരുന്നു സംഭവം. കർഷകൻ പരാതി നൽകിയതിന് പിന്നാലെ പോലീസും കൃഷിവകുപ്പും അന്വേഷണം നടത്തുകയായിരുന്നു. അന്വേഷണത്തിനൊടുവിൽ വെസ്റ്റ് കോർക്കിലെ ബാലിഡെഹോബ് പ്രദേശത്ത് നിന്ന് തിങ്കളാഴ്ചയാണ് പശുക്കളെ കണ്ടെത്തിയത്.

Read More