ഗാൽവെ: കൗണ്ടി ഗാൽവെയിലെ തുവാം മദർ ആൻഡ് ബേബി ഹോമിലെ പരിശോധനയ്ക്കിടെ പല്ല് കണ്ടെത്തി. പ്രായപൂർത്തിയായ വ്യക്തിയുടെ പല്ലിന്റെ അവശിഷ്ടമാണ് കണ്ടെത്തിയത്. ഇത് ആരുടേത് ആണെന്ന് തിരിച്ചറിയുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഇതിന് പുറമേ കുഞ്ഞുങ്ങളുടെ ഗ്ലാസ് ബോട്ടിലും കണ്ടെത്തി.
തുവാമിലെ സെന്റ് മേരീസ് മദർ ആൻഡ് ബേബി ഹോമിലാണ് പരിശോധന പുരോഗമിക്കുന്നത്. 1925 മുതൽ 1961 വരെ ഇവിടെ നിരവധി നവജാത ശിശുക്കളെ കുഴിച്ചിട്ടിട്ടുണ്ടെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് തിരച്ചിൽ പുരോഗമിക്കുന്നത്. കഴിഞ്ഞ മാസം ആയിരുന്നു ഇവിടെ പരിശോധന ആരംഭിച്ചത്.
Discussion about this post

