ഡബ്ലിൻ: എല്ലാ ഇടവകാംഗങ്ങളും കുർബാനയിൽ പങ്കെടുക്കണമെന്ന അഭ്യർത്ഥനയുമായി അയർലൻഡിലെ കാത്തലിക് ചർച്ച്. ഞായറാഴ്ച കാർലോ കത്തീഡ്രലിൽ നടന്ന കുർബാനയ്ക്കിടെ ബിഷപ്പ് ഡെനിസ് ന്യൂട്ട്ലിയാണ് ഇതുമായി ബന്ധപ്പെട്ട സന്ദേശം പങ്കുവച്ചത്. അദ്ദേഹത്തിന്റെ ഉദ്യമത്തെ എല്ലാ കത്തോലിക്കാ ബിഷപ്പുമാരും പിന്തുണച്ചു.
കോവിഡ് 19 ബാധയെ തുടർന്ന് വിശ്വാസികൾ പള്ളികളിലേക്ക് എത്തുന്നതും കുർബാന കൈക്കൊള്ളുന്നതും നിർത്തിയിരുന്നു. എന്നാൽ ഇനി മുതൽ എല്ലാ വിശ്വാസികളും പള്ളികളിലെത്തി പ്രാർത്ഥനകളിൽ പങ്കുചേരണം എന്നാണ് ബിഷപ്പിന്റെ അഭ്യർത്ഥന.
ഞായറാഴ്ച എന്തുകൊണ്ട് പ്രധാനമാണ്’ എന്നതിനെക്കുറിച്ച് വിശദീകരിക്കുന്നതിനിടെ ആയിരുന്നു അദ്ദേഹത്തിന്റെ അഭ്യർത്ഥന.
Discussion about this post

