ഡബ്ലിൻ: അയർലൻഡിൽ വരാനിരിക്കുന്ന കൊടുങ്കാറ്റുകളുടെ പേരുകൾ പുറത്ത്. യുകെയിലെയും നെതർലൻഡ്സിലെയും ദേശീയ കാലാവസ്ഥാ സേവനങ്ങളുമായി ചേർന്ന് മെറ്റ് ഐറാൻ ആണ് പേരുകൾ പുറത്തിറക്കിയത്. 2025-26 സീസണിലേക്കുള്ള പേരുകളാണ് പുറത്തുവന്നിരിക്കുന്നത്.
21 പേരുകളാണ് വരാനിരിക്കുന്ന കൊടുങ്കാറ്റുകൾക്ക് നൽകിയിരിക്കുന്നത്. മൂന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളും ഏഴ് വീതം പേരുകൾ നിർദ്ദേശിച്ചു. ജനങ്ങൾ നിർദ്ദേശിച്ച പേരുകൾ ആണ് മെറ്റ് ഐറാൻ നൽകിയിരിക്കുന്നത്. 4,137 പേരിൽ നിന്നായി 10,000 ത്തിലധികം പേരുകളാണ് മെറ്റ് ഐറാന് ലഭിച്ചത്. ഇതിൽ നിന്നുമാണ് ഏഴ് പേരുകൾ തിരഞ്ഞെടുത്തത്.
ബ്രാം, ഫിയോനുവാല, ജെറാർഡ്, കാസിയ, മാർട്ടി, പാട്രിക്, തദ്ഗ് എന്നിങ്ങനെയാണ് മെറ്റ് ഐറാൻ തിരഞ്ഞെടുത്ത പേരുകൾ. ആമി, ചന്ദ്ര, ഡേവ്, എഡ്ഡി, ഹന്ന, ഇസ്ല, ജന്ന, ലിലിത്ത്, നിക്കോ, ഓസ്കാർ, റൂബി, സ്റ്റീവി, വയലറ്റ്, വുബ്ബോ എന്നിങ്ങനെയാണ് മറ്റ് പേരുകൾ.

