ഡബ്ലിൻ: വിപണിയിൽ നിന്നും മിക്സ്ഡ് ലീവ്സ് തിരിച്ചുവിളിച്ച് ഐറിഷ് ഭക്ഷ്യസുരക്ഷാ വകുപ്പ്. ഇലകളിൽ ലിസ്റ്റീരിയയ്ക്ക് കാരണമായ ബാക്ടീരിയകളുടെ സാന്നിദ്ധ്യം കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. തിരിച്ച് വിളിച്ച ഉത്പന്നങ്ങൾ കൈവശമുള്ളവർ ഉപയോഗിക്കരുതെന്ന് അധികൃതർ നിർദ്ദേശിച്ചു.
ചോയ്സ് മാർക്കെറ്റ് മിക്സ്ഡ് ലീവ്സിനെതിരായണ് നടപടി സ്വീകരിച്ചത്. JD234 , JD238 ബാച്ച് കോഡുകളുള്ള 100 ഗ്രാം പാക്കറ്റുകളിലാണ് ബാക്ടീരിയ സാന്നിദ്ധ്യം കണ്ടെത്തിയത്. ഈ ബാച്ചിലുള്ള ഉത്പന്നങ്ങൾ കൈവശം ഉള്ളവർ ഉപയോഗിക്കരുതെന്ന് അധികൃതർ നിർദ്ദേശിച്ചു. ഇവ വിൽക്കരുതെന്ന് കടയുടമകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
Discussion about this post

