ഡബ്ലിൻ: അയർലൻഡ് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസിനും കുടുംബത്തിനുമെതിരെ ഭീഷണി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാവിലെയോടെയാണ് സോഷ്യൽ മീഡിയയിൽ സൈമൺ ഹാരിസിനും കുടുംബത്തിനുമെതിരായ ഭീഷണി സന്ദേശങ്ങൾ പ്രത്യക്ഷപ്പെട്ടത്.
വിക്ലോ പോലീസും നാഷണൽ ക്രൈം ബ്യൂറോ, സ്പെഷ്യൽ ഡിക്റ്റക്ടീവ് യൂണിറ്റ് എന്നിവർ അടങ്ങുന്ന സ്പെഷ്യൽ യൂണിറ്റും സംയുക്തമായിട്ടാണ് അന്വേഷണം നടത്തുന്നത്. സന്ദേശങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം.
ഇത് ആദ്യമായല്ല സൈമൺ ഹാരിസിനെതിരെ ഭീഷണി ഉയരുന്നത്. എന്നാൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കെതിരെ കൂടി ഭീഷണി ഉയർന്ന സാഹചര്യത്തിൽ വിഷയത്തെ പോലീസ് ഗൗരവത്തോടെയാണ് എടുത്തിട്ടുള്ളത്.
Discussion about this post

