Author: sreejithakvijayan

ഡബ്ലിൻ: ദേശീയ സ്ലോ ഡൗൺ ദിനത്തിൽ അയർലൻഡിൽ അമിത വേഗത്തിന് പിടിയിലായത് അഞ്ഞൂറിലധികം വാഹനങ്ങൾ. ഇന്നലെ രാത്രിവരെ തുടർന്ന പരിശോധനകളിൽ 569 വാഹനങ്ങളാണ് അമിതവേഗത്തിന് പിടികൂടിയത് എന്നാണ് പോലീസ് നൽകുന്ന വിവരം. വാഹനമോടിക്കുന്നവർക്ക് അമിതവേഗത സൃഷ്ടിക്കുന്ന ഗുരുതരമായ അപകടസാധ്യതകളെക്കുറിച്ച് ബോധവത്കരണം നൽകുന്നതിന് വേണ്ടിയായിരുന്നു ദേശീയ സ്ലോ ഡൗൺ ദിനമെന്ന പേരിൽ ദൗത്യം നടത്തിയത്. അർദ്ധരാത്രി 12 മണി മുതൽ 11.59 വരെയായിരുന്നു ദൗത്യം. വിക്ലോയിലെ ന്യൂടൗൺമൗണ്ട് കെന്നഡിയിൽ എൻ 11 ലെ 100km/hr മേഖലയിൽ 134km/hr വേഗതയിൽ വാഹനം ഓടിച്ച ഡ്രൈവർ ഇന്നലെ പിടിയിലായിട്ടുണ്ട്. മായോയിലെ ഫെയ്സ്ഫീൽഡിലെ N60-ൽ 100km/h സോണിൽ 123km/h വേഗതയിൽ വാഹനമോടിച്ചതിന് ഒരാളെ പിടികൂടി. ഡൊണഗലിലെ സെന്റ് ജോൺസ്റ്റണിൽ, R265-ൽ 80 km/hr  മേഖലയിൽ 116 km/hr വേഗതയിൽ വാഹനമോടിച്ചയാൾ പിടിയിലായവരിൽ ഉൾപ്പെടുന്നു. രാജ്യത്തെ സ്‌കൂളുകൾ തുറക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ഉള്ളത്. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് നാഷണൽ സ്ലോ ഡൗൺ ആചരിച്ചത്.

Read More

ഡബ്ലിൻ: ഈ ഓണനാളുകളിൽ തനത് രുചി വിളമ്പാൻ ഐറിഷ് മലയാളികളുടെ പ്രിയപ്പെട്ട റെസ്റ്റോറന്റ് ആയ ഷീലാ പാലസ്. സെപ്തംബർ 5, 6,7 തിയതികളിൽ ആയിരിക്കും വിഭവ സമൃദ്ധമായ ഓണസദ്യ ഉണ്ടായിരിക്കുക. പകൽ 1 മണി മുതൽ 5 മണിവരെ സദ്യ ലഭിക്കും. രണ്ട് പേർക്കും, നാല് പേർക്കും കഴിക്കാവുന്ന തരത്തിലാണ് ഓണസദ്യ നൽകുന്നത്. രണ്ട് പേർക്ക് കഴിക്കാവുന്ന ഓണസദ്യയ്ക്ക് 50 യൂറോയും നാല് പേർക്ക് കഴിക്കാവുന്ന സദ്യയ്ക്ക് 90 യൂറോയുമാണ് നിരക്ക്. ഡബ്ലിന്റെ 20 കിലോമീറ്റർ ചുറ്റളവിൽ സൗജന്യമായി സദ്യ ഡെലിവറി ചെയ്യും. ഷീലാ പാലസിന്റെ ലൂക്കൻ, ലിഫി എന്നീ പ്രദേശങ്ങളിലെ റസ്റ്ററന്റുകളിൽ ഡൈൻ ഇൻ സദ്യയ്ക്ക് ഒരാൾക്ക് 30 യൂറോ ആണ് നിരക്ക്. പ്രീ ഓർഡർ ചെയ്യാനായി , 0877597915, +353 85 717 1966, 016249575 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Read More

ഡബ്ലിൻ: അമേരിക്കയുടെ താരിഫ് അയർലൻഡിന്റെ ബജറ്റിൽ പ്രതിഫലിക്കുമെന്ന സൂചന നൽകി ധനമന്ത്രി പാസ്‌കൽ ഡോണോ. വിഷയം സംബന്ധിച്ച് വിവിധ പ്രതിനിധികളുമായി ചർച്ച നടത്തിയ ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇക്കാര്യം സർക്കാർ വിശദമായി പരിശോധിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു. കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് 15 ശതമാനം താരിഫ് ആണ് അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്നത്. പബ്ലിക് എക്‌സ്പന്റിച്ചർ മന്ത്രിയും വിഷയത്തിൽ വിവിധ പ്രതിനിധികളുമായി ചർച്ച നടത്തിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കേണ്ടതായും ഉള്ളത് നിലനിർത്തേണ്ടതായും ഉണ്ട്. ഇതായിരുന്നു ചർച്ചയിലെ മുഖ്യവിഷയം എന്നും അദ്ദേഹം പറഞ്ഞു.

Read More

ഡൺഡാൽക്ക്: ചർച്ച് ഓഫ് അയർലൻഡിൽ ഇടവക റെക്ടറായി നിയമിതയായി ഇന്ത്യൻ വനിത. ലൂത്ത്- അമാർഗ് അതിർത്തിയിലുള്ള ഡൺലാൽക്ക് സംയുക്ത ഇടവകയുടെ പുതിയ റെക്ടറായിട്ടാണ് ഇന്ത്യക്കാരിയായ റെവറന്റ് ഷേർലി മർഫി നിയമിതയായത്. അയർലൻഡിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് ഒരു ഇന്ത്യൻ വനിത റെക്ടറാകുന്നത്. ചർച്ച് ഓഫ് അയർലൻഡ് സഭയിൽ പുരോഹിത സ്ഥാനം സ്വീകരിക്കുന്ന ആദ്യ ഇന്ത്യൻ വനിത കൂടിയാണ് ഷേർലി മർഫി. വേൽസിൽ നിന്നുമാണ് ഷേർലി അയർലൻഡിൽ എത്തിയത്.

Read More

ഡബ്ലിൻ: കിടക്കകൾ ഇല്ലാത്തതിനെ തുടർന്ന് കഴിഞ്ഞ മാസം ട്രോളികളിൽ ചികിത്സിച്ചത് 8000 ലധികം രോഗികളെ. ഓഗസ്റ്റ് മാസം അവസാനിച്ചതിന് പിന്നാലെ ഐറിഷ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷനാണ് കണക്കുകൾ പുറത്തുവിട്ടത്. കഴിഞ്ഞ വർഷം ഓഗസ്റ്റുമായി താരതമ്യം ചെയ്യുമ്പോൾ ഇക്കുറി ട്രോളികളിൽ ചികിത്സ തേടിയവരുടെ എണ്ണത്തിൽ വർദ്ധനവുണ്ട്. കഴിഞ്ഞ മാസം 8,504 ആളുകൾക്കാണ് കിടക്കകൾ ഇല്ലാത്തതിനെ തുടർന്ന് ട്രോളികളിൽ ചികിത്സ നൽകിയത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഇത് 7,838 ആണ്. ഓഗസ്റ്റിൽ ഏറ്റവും കൂടുതൽ രോഗികൾ ട്രോളികളിൽ ചികിത്സ തേടിയത് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിലാണ്. 1773 പേർ. യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ഗാൽവെയിൽ 1,058 പേരും കോർക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ 792 പേരും ട്രോളികളിൽ ചികിത്സ തേടി.

Read More

ഡബ്ലിൻ: ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിൽ നിന്നും ഐറിഷ് വനിതകളെ പിന്തിരിപ്പിക്കുന്നത് വിവിധ കാരണങ്ങൾ. ഐറിഷ് ഹാർട്ട് ഫൗണ്ടേഷന് വേണ്ടി ഐപിഎസ്ഒഎസ് നടത്തിയ പഠനത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ. പരിശോധനയ്ക്കും പോഷകാഹാരത്തിനുമുള്ള വില, ജിം മെമ്പർഷിപ്പിന്റെ ചിലവ് എന്നിവയാണ് സ്ത്രീകളെ പിന്നോട്ട് വലിക്കുന്നത് എന്നാണ് പഠനത്തിലെ കണ്ടെത്തൽ. ഹൃദ്രോഗത്തിന്റെയും പക്ഷാഘാതത്തിന്റെയും ലക്ഷണങ്ങൾ അറിയുന്നത് അയർലൻഡിലെ 51 ശതമാനം സ്ത്രീകൾക്കും പുരുഷന്മാർക്കുമാണ്. സ്തനാർബുദം മൂലമുള്ള മരണത്തേക്കാൾ ആറ് മടങ്ങ് കൂടുതൽ സ്ത്രീകൾ ഹൃദ്രോഗമോ പക്ഷാഘാതമോ മൂലം മരിക്കുന്നുവെന്നാണ് കണക്കുകൾ. എന്നിട്ടും ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനായുള്ള വേണ്ടത്ര അവബോധം സ്ത്രീകൾക്ക് ലഭിക്കുന്നില്ല എന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

Read More

ഡബ്ലിൻ: ഡബ്ലിനിലൂടനീളം ചൈൽഡ് ലീപ്പ് കാർഡുകൾക്ക് ഇന്ന് മുതൽ കുറഞ്ഞ നിരക്ക്. ഇന്ന് മുതൽ പുതിയ നിരക്ക് 18 വയസ്സിന് താഴെയുള്ളവർക്ക് പ്രയോജനപ്പെടുത്താം. ബാൽബ്രിഗൻ, സ്‌കെറീസ്, ഗ്രേസ്റ്റോൺസ്, കിൽകൂൾ, കിൽകോക്ക്, സാലിൻസ്/നാസ് തുടങ്ങിയ പട്ടണങ്ങളിൽ നിന്ന് ഡബ്ലിൻ സിറ്റി സെന്ററിലേക്കും തിരിച്ചും ട്രെയിനിൽ യാത്ര ചെയ്യുന്ന കുട്ടികൾക്കും ഇതിന്റെ പ്രയോജനം ലഭിക്കും. കമ്യൂട്ടർസോൺ 2 ൽ ചൈൽഡ് കാർഡ് ഉടമകളായ കുട്ടികൾക്ക് ആഴ്ചയിൽ 16 യൂറോ ആയിരുന്നു നേരത്തെ യാത്രാ ചിലവ്. എന്നാൽ പുതിയ നിരക്ക് വന്നതോട് കൂടി ഇനി ഇത് 10.60 യൂറോ ആയിരിക്കും. 33 ശതമാനത്തിന്റെ ലാഭമാണ് കാർഡ് ഉടമകൾക്ക് ലഭിക്കുക. ഡബ്ലിൻ സിറ്റി സോണിലെ (സോൺ 1) കുട്ടികൾക്ക് ലഭ്യമായ ശതമാനം കിഴിവുകൾക്ക് തുല്യമാണ് ഈ പുതിയ ചൈൽഡ് ഫെയർ കിഴിവ്.

Read More

ഡബ്ലിൻ: അയർലൻഡിൽ ഈ മാസം മുഴുവനും മഴ ലഭിക്കുമെന്ന് പ്രവചിച്ച് മെറ്റ് ഐറാൻ. ശരാശരിയെക്കാൾ അധിക മഴയാണ് ഈ മാസം പ്രതീക്ഷിക്കുന്നത് എന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. അതേസമയം വേനലിൽ നിന്നും ശരത്കാലത്തേയ്ക്ക് വഴിമാറുകയാണ് അയർലൻഡിലെ കാലാവസ്ഥ. ഈ വാരം അതിശക്തമായ മഴയാണ് അയർലൻഡിനെ കാത്തിരിക്കുന്നത്. രാജ്യത്തിന് സമീപമായി വരും ദിവസങ്ങളിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാദ്ധ്യതയുണ്ട്. ഇതാണ് മഴയ്ക്ക് കാരണമാകുന്നത്. ന്യൂനമർദ്ദം ഈർപ്പമുള്ളതും അസ്ഥിരവുമായ കാലാവസ്ഥയ്ക്ക് കാരണമാകും. ന്യൂനമർദ്ദം അയർലൻഡിന്റെ പടിഞ്ഞാറൻ മേഖലയെ ആണ് സാരമായി ബാധിക്കുക.

Read More

ഡബ്ലിൻ: യുസിഐ പാരാ സൈക്ലിംഗ് വേൾഡ് ചാമ്പ്യൻഷിപ്പിൽ കിരീടം നിലനിർത്തി അയർലൻഡ്. രാജ്യത്തിന്റെ സുവർണതാരങ്ങളായ കാറ്റി ജോർജ് ഡാൻലവി- ലിൻഡ കെല്ലി സഖ്യമാണ് കിരീടം നിലനിർത്തിയത്. തുടർച്ചയായ മൂന്നാം തവണയാണ് സഖ്യം കിരീടം സ്വന്തമാക്കുന്നത്. ബെൽജിയത്തിലാണ് മത്സരങ്ങൾ. വുമൺസ് ബി ബോർഡ് റേസിൽ രണ്ടാമത് എത്തിയ പോളിഷ് ടീമിനെ 20 സെക്കന്റ് പിന്നിലാക്കിയാണ് അയർലൻഡ് താരങ്ങൾ നേട്ടം കൊയ്തത്. പ്രതികൂല കാലാവസ്ഥയും യന്ത്രത്തകരാറും മറികടന്ന് കൊണ്ടായിരുന്നു നേട്ടം എന്നത് ശ്രദ്ധേയമാണ്. നനഞ്ഞ റോഡും താരങ്ങൾക്ക് കടുത്ത വെല്ലുവിളി ഉയർത്തിയിരുന്നു.

Read More

ഡബ്ലിൻ: അയർലൻഡിൽ ഇന്ന് ദേശീയ സ്ലോ ഡൗൺ ദിനം. ഇന്ന് രാവിലെ മുതൽ അർദ്ധരാത്രിവരെയാണ് പോലീസും റോഡ് സേഫ്റ്റി അതോറിറ്റിയും ചേർന്ന് അമിതവേഗ നിയന്ത്രണ ദൗത്യം നടത്തുന്നത്. അമിതവേഗത ഉണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുകയാണ് സ്ലോ ഡൗൺ ഡേയുടെ ലക്ഷ്യം. രാജ്യത്തെ സ്‌കൂളുകൾ തുറക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ഉള്ളത്. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ബോധവത്കരണം. അടുത്തിടെയായി അയർലൻഡിൽ റോപകടങ്ങളിൽ വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. അമിതവേഗവുമായി ബന്ധപ്പെട്ടുള്ള ഗതാഗത നിയമ ലംഘനങ്ങളും വർദ്ധിച്ചിട്ടുണ്ട്. ഈ വർഷം ഇതുവരെ അമിതവേഗത്തിന് 32,880 ലധികം ഫിക്‌സ്ഡ് ചാർജ് നോട്ടീസുകൾ കൈമാറി. ദിനം പ്രതി അമിതവേഗവുമായി ബന്ധപ്പെട്ടുള്ള ശരാശരി 335 നിയമലംഘനങ്ങൾ നടക്കുന്നുണ്ട്.

Read More