ഡബ്ലിൻ: കനോലിയ്ക്കും ദി പോയിന്റിനുമിടയിൽ പുതിയ ബസ് സർവ്വീസ് ഇന്ന് മുതൽ. ഇരു മേഖലകൾക്കുമിടയിലെ ലുവാസ് റെഡ് ലൈൻ സർവ്വീസ് ആരംഭിക്കാൻ കാലതാമസം ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ് ബസ് സർവ്വീസ് ആരംഭിക്കുന്നത്. ഇന്ന് മുതൽ യാത്രികർക്ക് ബസിന്റെ സേവനം പ്രയോജനപ്പെടുത്താമെന്ന് അധികൃതർ അറിയിച്ചു.
ജോർജ്സ് ഡോക്ക് ബ്രിഡ്ജിലെ പാലത്തിന് പിന്നാലെ ലുവാവ് ലൈനിന് വലിയ കേടുപാടുകൾ ആണ് സംഭവിച്ചിട്ടുള്ളത്. ഇത് പരിഹരിക്കുന്ന അറ്റകുറ്റപ്പണികൾ നവംബർവരെ നീളുമെന്നാണ് വിവരം. ഇതേ തുടർന്നാണ് യാത്രികർക്ക് വേണ്ടി ബസ് സർവ്വീസ് നടത്തുന്നത്. യാത്രികർക്ക് ട്രെയിൻ ടിക്കറ്റുകൾ ഇതിൽ പ്രയോജനപ്പെടുത്താം.
Discussion about this post

