ഡബ്ലിൻ: യുവാവിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ അടച്ചിട്ട ഡബ്ലിൻ സിറ്റി സെന്ററിലെ ഒ കോണൽ സ്ട്രീറ്റ് തുറന്നു. വിശദമായ ശാസ്ത്രീയ പരിശോധനകൾ പൂർത്തിയാക്കിയതിന് പിന്നാലെയാണ് സ്ട്രീറ്റ് തുറന്നത്. ശനിയാഴ്ച ആയിരുന്നു യുവാവിന് നേരെ ആക്രമണം ഉണ്ടായത്.
വെസറ്റ്മോർലാൻഡ് സ്ട്രീറ്റിൽവച്ചായിരുന്നു സംഭവം. 40 വയസ്സുള്ള യുവാവാണ് ആക്രമിക്കപ്പെട്ടത്. അദ്ദേഹം സെന്റ് ജെയിംസ് ഹോസ്പിറ്റലിൽ ചികിത്സയിലാണ്.
സംഭവത്തിന് പിന്നാലെ ഒ കോണൽ സ്ട്രീറ്റിന്റെ ആറ് ഭാഗങ്ങളും വെസ്റ്റ്മോർലാൻഡ് സ്ട്രീറ്റും ആണ് ശാസ്ത്രീയ പരിശോധനകൾക്കായി അടച്ചിട്ടത്.
Discussion about this post

