ഡബ്ലിൻ: തനിക്കും കുടുംബത്തിനും നേരെ ഉയർന്ന ഭീഷണിയിൽ പ്രതികരിച്ച് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. അത്യന്തം നിന്ദ്യമായ പ്രവൃത്തിയാണ് ഉണ്ടായിരിക്കുന്നത് എന്ന് സൈമൺ ഹാരിസ് പറഞ്ഞു. മാന്യമായ ഒരു സമൂഹവും മറികടക്കാത്ത രേഖയാണ് ഇപ്പോൾ മറികടന്നിരിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.
ഈ വാരാന്ത്യത്തിൽ തനിക്ക് തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഒരു സന്ദേശം ലഭിച്ചതായി അദ്ദേഹം പറഞ്ഞു. ഒരു പിതാവ് എന്ന നിലയിൽ ഈ സന്ദേശത്തെ തുടർന്ന് തനിക്ക് ഉണ്ടായ മാനസികാവസ്ഥ ഊഹിക്കാൻ കഴിയും. ഒരു രാഷ്ട്രീയ നേതാവ് എന്ന നിലയിൽ ഇതൊരിക്കലും അംഗീകരിക്കാൻ കഴിയില്ല. ആളുകളെ ഭീഷണിപ്പെടുത്തുന്നത് ഒരു കുറ്റകൃത്യം ആയിട്ടാണ് താൻ കാണുന്നത്. കുട്ടികളെ ഭീഷണിപ്പെടുത്തുന്നത് നിന്ദ്യമാണ്. ഭീരുത്വമാണെന്നും അദ്ദേഹം പറഞ്ഞു.

