ഡബ്ലിൻ:വെസ്റ്റ് ഡബ്ലിനിൽ പുതിയ സ്റ്റേഷൻ നിർമ്മിക്കാനുള്ള പദ്ധതിയുമായി ഐറിഷ് റെയിൽ. പദ്ധതിയുടെ രൂപരേഖ പുറത്തുവിട്ടു. ഡബ്ലിനിലെ കൈൽമോറിലാണ് പുതിയ കമ്യൂട്ടർ റെയിൽ സ്റ്റേഷൻ നിലവിൽ വരുന്നത്.
കൈൽമോർ റോഡ് ബ്രിഡ്ജിൽ പാർക്ക്വെസ്റ്റിനും ഹ്യൂസ്റ്റൺ സ്റ്റേഷനുകൾക്കും ഇടയിലായിട്ടാണ് സ്റ്റേഷൻ. പുതിയ സ്റ്റേഷൻ ഗ്രേറ്റർ ഡബ്ലിൻ മേഖലയിലെ നിലവിലെ ഗതാഗത സംവിധാനത്തെ ആകെ മാറ്റിമറിയ്ക്കും. അതേസമയം പദ്ധതിയെക്കുറിച്ച് എന്തെങ്കിലും പരാതികളോ നിർദ്ദേശങ്ങളോ ഉണ്ടെങ്കിൽ കൗൺസിലിനെ വിവരം അറിയിക്കാം. അടുത്ത മാസം മൂന്ന് വരെയാണ് നിർദ്ദേശങ്ങൾ സമർപ്പിക്കാനുള്ള അവസരം ഉള്ളത്. പദ്ധതിയുടെ മുഴുവൻ വിശദാംശങ്ങളും ബന്ധപ്പെട്ട സൈറ്റിൽ ലഭ്യമാണ്.
Discussion about this post

