ഡബ്ലിൻ: ജനപ്രിയ ക്രിസ്തുമസ് ലഘുഭക്ഷണം അടിയന്തിരമായി തിരിച്ച് വിളിച്ച് അയർലൻഡ് ഭക്ഷ്യസുരക്ഷാ വകുപ്പ്. ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. ലെ പെയ്സൻ സ്മോക്ക്ഡ് സാൽമൺ പാറ്റി, ലെ പെയ്സൻ സ്മോക്ക്ഡ് മാക്കെറൽ പാറ്റി എന്നിവയാണ് തിരിച്ച് വിളിച്ചത്.
ഇവയിൽ സൾഫർ ഡയോക്സൈഡിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് ഇവ തിരിച്ചുവിളിച്ചത്. സൾഫർ ഡയോക്സൈഡ് ചില ആളുകളിൽ അലർജിയ്ക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. അതിനാൽ അലർജിയുള്ളവർ ഈ ഉത്പന്നം ഉപയോഗിക്കരുതെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് പ്രത്യേകം നിർദ്ദേശം പുറപ്പെടുവിച്ചു.
Discussion about this post

