ഡബ്ലിൻ: ഉപപ്രധാനമന്ത്രി സൈമൺ ഹാരിസിന് നേരെ തുടർച്ചയായി ഉണ്ടാകുന്ന ഭീഷണികളിൽ പ്രതികരിച്ച് സിൻ ഫെയ്ൻ നേതാവ് മേരി ലൂ മക്ഡൊണാൾഡ്. ഇത്തരം പ്രവൃത്തികൾ അങ്ങേയറ്റം നിന്ദ്യമാണെന്ന് മേരി പറഞ്ഞു. കുട്ടികളെ ലക്ഷ്യമിട്ടുകൊണ്ടുള്ള ഇത്തരം ഭീഷണികൾ അംഗീകരിക്കാൻ കഴിയില്ലെന്നും മേരി കൂട്ടിച്ചേർത്തു.
ഉന്നത സ്ഥാനത്ത് ഇരിക്കുന്നവർക്കും അവരുടെ കുടുംബങ്ങൾക്കും ഇത്തരം ഭീഷണികൾ വലിയ ആശങ്ക ഉളവാക്കുന്നതാണ്. തനിക്കും ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇതുണ്ടാക്കുന്ന അസ്വസ്ഥത വളരെ നന്നായിട്ട് അറിയാം. ആർക്കെതിരെ ആണെങ്കിലും ഇത്തരം ഭീഷണികൾ അംഗീകരിക്കാൻ കഴിയില്ല. പ്രത്യേകിച്ച് കൊച്ചുകുട്ടികൾക്കെതിരായ ഇത്തരം പ്രവൃത്തികൾ നിന്ദ്യമാണെന്നും മേരി കൂട്ടിച്ചേർത്തു.
Discussion about this post

