കണ്ണൂർ: ഡെപ്യൂട്ടി മേയറായിരുന്ന പി. ഇന്ദിരയെ കണ്ണൂർ കോർപ്പറേഷൻ മേയറായി തിരഞ്ഞെടുക്കും. മുതിർന്ന കോൺഗ്രസ് നേതാവ് കെ. സുധാകരൻ പത്രസമ്മേളനത്തിൽ പേര് പ്രഖ്യാപിച്ചു . പയ്യാമ്പലത്ത് നിന്നാണ് ഇന്ദിര വിജയിച്ചത്.കോൺഗ്രസ് കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. നിലവിൽ ഡപ്യൂട്ടി മേയറായ പി. ഇന്ദിരയുടേയും മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റായ ശ്രീജ മഠത്തിലിന്റെയും പേരുകളാണ് മേയർ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്
പയ്യാമ്പലത്ത് കടുത്ത പോരാട്ടമാണ് നടന്നത്. 49 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇന്ദിര വിജയിച്ചത്. ഇത് മൂന്നാം തവണയാണ് ഇന്ദിര കൗൺസിലറാകുന്നത്. ഇന്ദിരയെ മേയറാക്കാൻ ഏകകണ്ഠമായി തീരുമാനമെടുത്തതായാണ് റിപ്പോർട്ട്. ഇന്ദിര ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗവുമാണ്.കെ.സി. വേണുഗോപാൽ, കെ. സുധാകരൻ എന്നിവരുടെ പിന്തുണ പി. ഇന്ദിരയ്ക്കായിരുന്നു
2015ൽ കണ്ണൂർ കോർപറേഷൻ ആയതു മുതൽ കൗൺസിലറായ ഇന്ദിര തുടർച്ചയായി മൂന്നാം തവണയായി ജയിക്കുന്നത്. മുസ്ലിം ലീഗിലെ കെ.പി. താഹിറിനെയാണ് ഡപ്യൂട്ടി മേയർ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.

