ഡബ്ലിൻ: സൗത്ത് ഡബ്ലിനിൽ കുട്ടികളുടെ കളിസ്ഥലം കത്തിനശിച്ചു. ഞായറാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. സ്ഥലത്തിന് മനപ്പൂർവ്വം തീയിട്ടതാകാമെന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിൽ ആർക്കും പരിക്കില്ല.
ഷോൺ മൂർ പാർക്ക് പ്ലേഗ്രൗണ്ടിന് നേരെയാണ് ആക്രമണം ഉണ്ടായത്. കളിസ്ഥലത്തെ ഉപകരണങ്ങൾ പൂർണമായും കത്തിനശിച്ചു. 10,0000 യൂറോയുടെ നഷ്ടമാണ് പാർക്കിൽ ഉണ്ടായിട്ടുള്ളത്.
ആക്രമണത്തിൽ കളിസ്ഥലം പൂർണമായി കത്തിനശിച്ചുവെന്ന് ഫിൻ ഗെയ്ൽ ടിഡി ജെയിംസ് ജിയോഗെൻ വ്യക്തമാക്കി. 20 അടി ഉയരത്തിലുള്ള കളിക്കുന്നതിന് വേണ്ടിയുള്ള ഉപകരണം കത്തിനശിച്ചു. സംഭവത്തിന് പിന്നാലെ പാർക്കും കളിസ്ഥലവും അടച്ചിട്ടിരിക്കുകയാണ്. ഇത് തുറക്കാനുള്ള നടപടികൾ അതിവേഗം സ്വീകരിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.

