ഡബ്ലിൻ: പ്രസിഡന്റ് തിരഞ്ഞെടുപ്പിനായുള്ള മത്സരത്തിൽ നിന്നും പിന്മാറി സിൻ ഫെയ്ൻ സ്ഥാനാർത്ഥി മേരി ലൂ മക്ഡൊണാൾഡ്. സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കുന്ന പ്രക്രിയ പാർട്ടിയ്ക്കുള്ളിൽ പുരോഗമിക്കുകയാണ്. ഈ മാസം 20 നുള്ളിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്നും മേരി ലൂ പറഞ്ഞു. ദേശീയ മാധ്യമത്തോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അടുത്ത മാസം 24 ന് ആണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്.
പ്രതിപക്ഷത്തിരിക്കുമ്പോഴും സർക്കാരിനെ മുൻപിൽ നിന്ന് നയിക്കേണ്ടതുണ്ടെന്ന് മേരി പ്രതികരിച്ചു.വടക്കൻ അയർലൻഡ് ഫസ്റ്റ് മിനിസ്റ്റർ മിഷേൽ ഒ’നീലിനെ സ്ഥാനാർത്ഥിയാക്കുന്നുണ്ടോ എന്ന വാർത്തകൾ മേരി തള്ളി. സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച നടപടികൾ ഇപ്പോഴും പുരോഗമിക്കുകയാണെന്നും മേരി കൂട്ടിച്ചേർത്തു.
Discussion about this post

