ഡബ്ലിൻ: വ്യഭിചാരം കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റങ്ങൾക്ക് അറസ്റ്റിലായ ബ്രസീലിയൻ പൗരന്മാർ റിമാൻഡിൽ. മൂന്ന് പുരുഷന്മാരും സ്ത്രീയും അടങ്ങുന്ന സംഘത്തെയാണ് റിമാൻഡ് ചെയ്തത്. കഴിഞ്ഞ ആഴ്ചയായിരുന്നു ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. കള്ളപ്പണം വെളുപ്പിക്കൽ, വ്യഭിചാരം, വേശ്യാലയം നടത്തിപ്പ് തുടങ്ങിയ കുറ്റകൃത്യങ്ങൾ നടത്തിയ പശ്ചാത്തലത്തിലാണ് അറസ്റ്റ്.
യൂറോപോളും ബ്രസീലിയൻ ഫെഡറൽ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഡബ്ലിനിൽ നിന്നും പ്രതികളെ പിടികൂടിയത്. സെൻട്രൽ ഡബ്ലിനിൽ ആയിരുന്നു ഇവർ താമസിച്ചിരുന്നത്. 29,000 യൂറോ മുതൽ 1.6 മില്യൺ യൂറോവരെയാണ് ഇവർ വെളുപ്പിച്ചത്.
ഡബ്ലിൻ1, ഡബ്ലിൻ 7, ഡബ്ലിൻ 8 എന്നിവിടങ്ങളിൽ 2024 മാർച്ച് മുതൽ ഇവർ വേശ്യാലയങ്ങൾ നടത്തിവരുന്നുണ്ട്.

