Author: sreejithakvijayan

കോർക്ക്: നോർത്ത് കോർക്കിൽ പുതിയ ഭവന പദ്ധതിയ്ക്ക് അനുമതി നൽകാതെ ആസൂത്രണ കമ്മീഷൻ. പദ്ധതിയിൽ കളിക്കാനുള്ള ഗ്രൗണ്ട് കൂടി ഉൾപ്പെടുത്താൻ നിർമ്മാതാക്കൾക്ക് കഴിയാതെ വന്നതിനെ തുടർന്നാണ് കമ്മീഷൻ അനുമതി നിഷേധിച്ചത്. കോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ നിർമ്മാണ കമ്പനിയായ കുംനർ കൺസ്ട്രക്ഷൻ ലിമിറ്റഡിനാണ് നിർമ്മാണ ചുമതല. കൂൾകാരോണിൽ ആയിരുന്നു വീടുകൾ നിർമ്മിക്കാൻ പദ്ധതിയിട്ടിരുന്നത്. 336 പുതിയ വീടുകൾ ഉൾപ്പെടുന്നത് ആയിരുന്നു ഭവന പദ്ധതി. 242 വീടുകൾ, 94 അപ്പാർട്ട്‌മെന്റുകൾ എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്. 11.75 ഹെക്ടർ സ്ഥലത്ത് ആണ് നിർമ്മാണ പ്രവർത്തനങ്ങൾ.

Read More

ഡബ്ലിൻ: കോട്ടേജ് തകർന്ന സംഭവത്തിൽ സിഐഎഫിനെ (കൺസ്ട്രക്ഷൻ ഇൻഡസ്ട്രി ഫെഡറേഷൻ ) വിമർശിച്ച് ഡബ്ലിൻ സിറ്റി കൗൺസിൽ. കെട്ടിടം കൈകാര്യം ചെയ്യുന്നതിൽ വീഴ്ചവരുത്തിയതാണ് വിമർശനത്തിന് ഇടയാക്കിയത്. അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിൽ മെല്ലെപ്പോക്കാണ് സിഐഎഫ് തുടർന്നത് എന്ന് ഡിസിസി വിമർശിച്ചു. ഈ വർഷം മെയിൽ ആയിരുന്നു കനാൽ റോഡിലെ കോട്ടേജുകൾ ഭാഗികമായി തകർന്നത്.  കെട്ടിടാവശിഷ്ടങ്ങൾ കൃത്യമായി കൈകാര്യം ചെയ്യുകയോ പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടിയുളള നടപടികൾ സ്വീകരിക്കുകയോ സിഐഎഫ് ചെയ്തില്ല. ഇതേ തുടർന്നാണ് വിമർശനം. സംഭവത്തിൽ ഡിസിസി സിഐഎഫിന് കത്ത് നൽകിയിട്ടുണ്ട്.

Read More

കെറി: ഷാനൻ അഴിമുഖത്ത് കാണാതായ ആളെ കണ്ടെത്തി. ഇയാളെ ലിമെറിക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ടാർബെർട്ടിനിൽ നിന്നും കില്ലിമറിയിലേക്ക് പോകുമ്പോൾ ആയിരുന്നു വള്ളത്തിൽ നിന്നും ഇയാൾ കടലിൽ വീണത്. വാലന്റിയ കോസ്റ്റ്ഗാർഡാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. രാവിലെ ഒൻപത് മണിയോടെ ആയിരുന്നു വള്ളക്കാരൻ കടലിൽ വീണ വിവരം കോസ്റ്റ്ഗാർഡിന് ലഭിച്ചത്. ഉടനെ തിരച്ചിൽ ആരംഭിക്കുകയായിരുന്നു. വാട്ടർഫോർഡിൽ നിന്നുള്ള കോസ്റ്റ് ഗാർഡ് റെസ്‌ക്യൂ 117 ഹെലികോപ്റ്ററാണ് തിരച്ചിലിന് നേതൃത്വം നൽകിയത്. അപകടത്തിൽപ്പെട്ടയാളുടെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Read More

ഡബ്ലിൻ/ കോട്ടയം: അയർലൻഡ് മലയാളിയെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വാകത്താനം സ്വദേശി ജിബു പുന്നൂസിനെയാണ് (49) മരിച്ച നിലയിൽ കണ്ടത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. അണ്ണാൻകുന്ന് സിറ്റി പ്ലാസയിലെ സ്വന്തം ഫ്‌ളാറ്റിൽ ആയിരുന്നു ജിബുവിനെ മരിച്ച നിലയിൽ കണ്ടത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. ഫ്‌ളാറ്റിന് പുറത്തേയ്ക്ക് ജിബുവിനെ കാണാതിരുന്ന ജീവനക്കാർ കോട്ടയം വെസ്റ്റ് പോലീസ് സ്‌റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് എത്തി ഫ്‌ളാറ്റ് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. കഴിഞ്ഞ ഒരു മാസമായി ഈ ഫ്‌ളാറ്റിൽ ഒറ്റയ്ക്ക് ആയിരുന്നു ജിബു.

Read More

വാട്ടർഫോർഡ് : വാട്ടർഫോർഡിൽ വള്ളത്തിൽ നിന്നും കടലിലേക്ക് വീണയാൾക്കായുള്ള തിരച്ചിൽ തുടരുന്നു. ഷാനൻ അഴിമുഖത്ത് ആയിരുന്നു സംഭവം. ടാർബെർട്ടിൽ നിന്നും കില്ലിമെറിലേക്ക് പോകുന്നതിനിടെ ആയിരുന്നു വള്ളത്തിലുണ്ടായിരുന്നയാൾ കടലിൽ അകപ്പെട്ടത്. വാട്ടർഫോർഡിൽ നിന്നുള്ള കോസ്റ്റ് ഗാർഡ് റെസ്‌ക്യൂ 117 ഹെലികോപ്റ്ററാണ് തിരച്ചിലിന് നേതൃത്വം നൽകുന്നത്. ഇതിനൊപ്പം നിരവധി ചെറുവള്ളങ്ങളും ലൈഫ്‌ബോട്ടുകളും തിരച്ചിൽ നടത്തുന്നുണ്ട്. ബാലിബ്യൂണിയൻ സീ ആൻഡ് ക്ലിഫ് റെസ്‌ക്യൂ ടീമും തിരച്ചിലിൽ പങ്കെടുക്കുന്നുണ്ട്. അഴിമുഖത്ത് ഇവരുടെ രണ്ട് കപ്പലുകളാണ് വിന്യസിച്ചിരിക്കുന്നത്. കെറിയിലെ ടാർബെർട്ടിൽ നിന്നും കില്ലിമറിലേക്ക് പോകുന്ന വള്ളം ഷാനൻ എസ്റ്റുറി കടക്കാൻ ഏകദേശം 20 മിനിറ്റ് വേണ്ടിവരും.

Read More

ബെൽഫാസ്റ്റ്: കിഴക്കൻ ബെൽഫാസ്റ്റിൽ കൗമാരക്കാരായ കുട്ടികളെ കാണാതായി. 15 ഉം 13 ഉം വയസ്സുള്ള കുട്ടികളെയാണ് കാണാതെ ആയത്. ഇരുവർക്കുമായുള്ള അന്വേഷണം പോലീസ് ആരംഭിച്ചു. ഈസ്റ്റ് ബെൽഫാസ്റ്റ് സ്വദേശികളായ പർദൈഗ് മക്‌നോവില്ലെ, ലൂക്ക് റോബർട്ട്‌സ് എന്നിവരെയാണ് കാണാതായത്. പർദൈഗിനെ സെപ്തംബർ 4നും റോബർട്ട്‌സിനെ അഞ്ചിനും ആണ് കാണാതെ ആയത്. 15 വയസ്സുള്ള പർദൈഗിനെ 5 അടി 8 ഇഞ്ചാണ് ഉയരം. ബ്രൗൺ നിറത്തിലുള്ള മുടിയും ഉണ്ട്. കാണാതാകുമ്പോൾ കറുത്ത നിറത്തിലുള്ള ജാക്കറ്റും ട്രൗസേഴ്‌സുമാണ് ധരിച്ചിരുന്നത്. പർദൈഗിനൊപ്പം ലൂക്കും ഉണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.

Read More

ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ സ്‌ഫോടക വസ്തു കൈവശം സൂക്ഷിച്ചയാൾ അറസ്റ്റിൽ. സാൻഡി റോയ്ക്ക് സമീപമുള്ള ബെന്താം ഡ്രൈവിൽ നിന്നാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. സംശയം തോന്നിയതിനെ തുടർന്ന് പ്രതിയെ പോലീസ് പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് സ്‌ഫോടക വസ്തുക്കൾ പിടിച്ചെടുത്തത്. സ്‌ഫോടക വസ്തുക്കൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന സാമഗ്രികളും പിടിച്ചെടുത്തിരുന്നു. സ്‌ഫോടക വസ്തുക്കൾ ബോംബ് സ്‌ക്വാഡ് നിർവ്വീര്യമാക്കി.

Read More

ഡബ്ലിൻ: ഭീഷണിയിൽ പ്രതികരിച്ച് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. പൊതുപ്രവർത്തനങ്ങളിൽ നിന്നും തന്നെ പിന്നോട്ട് വലിക്കാനുള്ള നീക്കമാണ് നടക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയയിൽ രണ്ടാമതും ഭീഷണി സന്ദേശം ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. കുടുംബത്തിന്റെ സുരക്ഷയ്ക്കാണ് താൻ പ്രഥമ സ്ഥാനം നൽകുന്നത്. അത് എല്ലാ കാലത്തും അങ്ങനെ തുടരും. തന്നെ പൊതുപ്രവർത്തനങ്ങളിൽ നിന്നും പിന്തിരിപ്പിക്കുന്നതിന് വേണ്ടിയാണ് ഇത്തരം ഭീഷണികൾ തുടർച്ചയായി ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണമാണ് തുടരുന്നത്.

Read More

ഡബ്ലിൻ: അയർലൻഡിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. ഇതേ തുടർന്ന് വിവിധ കൗണ്ടികളിൽ വെള്ളപ്പൊക്കമുണ്ടായേക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നത്. ഇന്ന് വൈകീട്ടോട് കൂടി മഴ കൂടുതൽ കനക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ന് പൊതുവേ കാർമേഘം മൂടിയ അന്തരീക്ഷം ആകും അനുഭവപ്പെടുക. നേരിയ ചാറ്റൽ മഴയും ഉണ്ടാകും. രാവിലെ ആരംഭിക്കുന്ന ചാറ്റൽ മഴയാണ് വൈകീട്ടോടെ ശക്തി പ്രാപിക്കുന്നത്. കെറി, വെസ്റ്റ് കോർക്ക് എന്നിവിടങ്ങളിൽ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് കൂടുതൽ മഴ ലഭിക്കും. അതിനാൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട്.

Read More

ക്ലെയർ: കൗണ്ടി ക്ലെയറിൽ പർവ്വതാരോഹണത്തിനിടെ പർവ്വതാരോഹകന് വീണ് പരിക്ക്. 60 വയസ്സുള്ള പർവ്വതാരോഹകനാണ് മുല്ലഗ്മോർ പർവ്വതത്തിൽ കുടുങ്ങിപ്പോയത്. അദ്ദേഹത്തെ രക്ഷിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. ഉച്ചയ്ക്ക് 1.45 ഓടെയാണ് അടിയന്തര സേവനങ്ങൾക്ക് വിവരം ലഭിക്കുന്നത്. ഉടൻ തന്നെ അവർ സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. 60 കാരനൊപ്പം ഒരു സംഘം ആളുകളും ഉണ്ടായിരുന്നു. ഇവരാണ് വിവരം അടിയന്തിര സേവനങ്ങളെ അറിയിച്ചത്. ഗാൽവെ മൗണ്ടെയ്ൻ റെസ്‌ക്യൂ ടീമും ഐറിഷ് കോസ്റ്റ്ഗാർഡ് അംഗങ്ങളും രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി.

Read More