ഡബ്ലിൻ: രണ്ടാം റൗണ്ട് സിഎഒ ഓഫറുകൾ പ്രസിദ്ധീകരിച്ചു. 3,370 പേർക്കാണ് സിഎഒ ഓഫറുകൾ നൽകിയത്. ഓഫറുകൾ ലഭിച്ചവർക്ക് നാളെ ഉച്ചതിരിഞ്ഞ് 3 മണിവരെ അത് സ്വീകരിക്കാൻ സമയമുണ്ട്.
ലെവൽ 8 കോഴ്സുകൾക്ക് 2,364 ഉം ലെവൽ 7,6 കോഴ്സുകൾക്ക് 1006 ഉം ഓഫറുകൾ ഉൾപ്പെടുന്നു. ലെവൽ 8 ഓഫറുകളിൽ ഫസ്റ്റ് പ്രിഫറൻസ് കോഴ്സിനുള്ള ഓഫർ ലഭിച്ചത് 1050 അപേക്ഷകർക്കാണ്. അവൈലബിൾ പ്ലേസസ് ഫെസിലിറ്റിയിൽ ഏകദേശം 140 കോഴ്സുകൾ പരസ്യപ്പെടുത്തിയിട്ടുണ്ട്.
Discussion about this post

