മീത്ത്: കൗണ്ടി മീത്തിൽ ഫാർമസിയ്ക്ക് തീയിട്ട സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം കൈമാറണം എന്ന് പോലീസ് അറിയിച്ചു. മീത്തിലെ ഓൾഡ്കാസിലിലെ ഫാർമസിയ്ക്ക് നേരെയായിരുന്നു ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ ഫാർമസി പൂർണമായും കത്തിനശിച്ചു. കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം.
ഫാർമസിയ്ക്ക് നേരെയുണ്ടായ ആക്രമണം തികച്ചും ഭീരുത്വം നിറഞ്ഞ പ്രവർത്തിയാണെന്ന് സിൻ ഫെയ്ൻ ടിഡി ജോണി ഗുർക്കെ പറഞ്ഞു. ഓൾഡ്കാസിൽ ഒരു നല്ല പട്ടണമാണ്. ഇവിടെ ഇത്തരം ഒരു സംഭവം ഉണ്ടായത് തീർത്തും ദൗർഭാഗ്യകരമാണ്. ഇതേക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം പോലീസിനെ സമീപിക്കേണ്ടതാണെന്ന് ഗുർക്കെ കൂട്ടിച്ചേർത്തു.
Discussion about this post

