ഡബ്ലിൻ: ജീവനക്കാർക്ക് ശുചിമുറി സൗകര്യം ഏർപ്പെടുത്താതിരുന്ന ഡബ്ലിനിലെ വസ്ത്രവ്യാപര സ്ഥാപനത്തിനോട് നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. ഡൺലാവോയിലെ ജോർജ്സ് സ്ട്രീറ്റ് അപ്പറിൽ പ്രവർത്തിക്കുന്ന യ യ ബൊട്ടീക്കിനെതിരെയാണ് നടപടി സ്വീകരിച്ചത്. കമ്പനി 7,500 യൂറോ കമ്പനി ജീവനക്കാരിയ്ക്ക് നൽകണമെന്നാണ് വർക്ക്പ്ലേസ് റിലേഷൻസ് കമ്മീഷൻ ഉത്തരവിട്ടിരിക്കുന്നത്.
സ്ഥാപനത്തിൽ ജോലിക്കാരി ശുചി മുറി സൗകര്യം ഇല്ലാത്തതിനെ തുടർന്ന് ഹെൽത്ത് ആൻഡ് സേഫ്റ്റി അതോറിറ്റിയിൽ പരാതിപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ജീവനക്കാരിയെ സ്ഥാപനം പിരിച്ചുവിടുകയായിരുന്നു. ഇതോടെ ജീവനക്കാരി വർക്ക്പ്ലേസ് റിലേഷൻസ് കമ്മീഷനിൽ പരാതി നൽകി. ഇതിലാണ് അനുകൂല നടപടി ഉണ്ടായത്.
Discussion about this post

