ഡബ്ലിൻ: കഴിഞ്ഞ വർഷം അയർലൻഡ് ജുഡീഷ്യൽ കൗൺസിലിന് ലഭിച്ചത് 111 ജഡ്ജിമാർക്കെതിരായ പരാതി. എന്നാൽ ഇവർക്കെതിരെ ലഭിച്ച പരാതികളിൽ ഒന്ന് പോലും കൗൺസിലിന് സ്വീകാര്യമായിരുന്നില്ല. കഴിഞ്ഞ വർഷം നിയമരംഗവുമായി ബന്ധപ്പെട്ട് 296 പരാതികളാണ് ജുഡീഷ്യൽ കൗൺസിലിന് ലഭിച്ചത്.
കഴിഞ്ഞ വർഷത്തെ റിപ്പോർട്ട് ജുഡീഷ്യൽ കണ്ടക്ട് കമ്മിറ്റി പുറത്തുവിട്ടിരുന്നു. ഇതിലാണ് പരാതികൾ സംബന്ധിച്ച വിവരങ്ങൾ ഉള്ളത്. 2023 ലേതുമായി താരതമ്യം ചെയ്യുമ്പോൾ കഴിഞ്ഞ വർഷം ലഭിച്ച പരാതിയിൽ 26 ശതമാനം വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. 2023 ൽ 216 പരാതികൾ ലഭിച്ചു. ജുഡീഷ്യൽ കൗൺസിലിന്റെ വാർഷിക റിപ്പോർട്ടിലെ വിവരങ്ങളാണ് ജുഡീഷ്യൽ കണ്ടക്ട് കമ്മിറ്റിയുടെ റിപ്പോർട്ടിലും ഉള്ളത്.
Discussion about this post

